Friday, September 26, 2014

ഗ്രൂപുകളും കോണ്ടാക്ടുകളും നഷ്ടപ്പെടാതെ വാട്സ്ആപ്പ് നമ്പര്‍ ചെയ്ഞ്ച് ചെയ്യാം


നിലവില്‍ ഉള്ള ഗ്രൂപുകളും കോണ്ടാക്ടുകളും നഷ്ടപ്പെടാതെ  വാട്സ് ആപ്പ് ഉപയോഗിക്കുന്ന നമ്പര്‍ ചെയ്ഞ്ച് ചെയ്യാന്‍ ഉള്ള വഴിയാണ് താഴെ കാണുന്നത് , ഇതൊരു പുതിയ അറിവല്ല എങ്കിലും പലര്‍ക്കും ഉപയോഗപ്പെടും എന്നുള്ളത് കൊണ്ടാണ് ഇത് ഷെയര്‍ ചെയ്യുന്നത് . സ്ക്രീന്‍ ഷോട്ട് താഴെ .

STEP : 1


STEP : 2 


STEP : 3


STEP : 4


STEP : 5

പഴയ നമ്പര്‍ അടിക്കുമ്പോള്‍ ആ നമ്പര്‍ ഉപയോഗിച്ച രാജ്യത്തെ കോഡ് സെലക്ട്‌ ചെയ്തു അടിക്കണം , പുതിയ നമ്പര്‍ അടിച്ച് DONE  എന്നത്തില്‍ ക്ലിക്ക് ചെയ്യുക , അപ്പോള്‍ ആ നമ്പറിലേക്ക് മെസ്സേജില്‍ ഒരു കോഡ് കിട്ടും , ആ കോഡ്‌ അടിച്ചാല്‍ പുതിയ നമ്പരില്‍ വാട്സ് ആപ്പ് റെഡിയാവും .




Monday, November 18, 2013

ആണ്ട്രോയിഡ് ഫോണില്‍ ഫയലുകള്‍ നിമിഷനേരം കൊണ്ട് അയക്കാം


ആണ്ട്രോയിഡ് ഫോണില്‍ ഫയലുകള്‍ വളരെ എളുപ്പത്തില്‍ അയക്കാന്‍ കഴിയുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത് . വയര്‍ലെസ്സ് വഴിയാണ് ഇത് പ്രവര്‍ത്തിക്കുന്നത് , അതുകൊണ്ട് തന്നെ വലിയ ഫയലുകള്‍ പോലും നിമിഷനേരം കൊണ്ട് നമുക്ക് അയക്കാന്‍ കഴിയും .

ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ക്ലിക്ക് ചെയ്യുക .

download 4


ഇനി ഇന്‍സ്റ്റാള്‍ ചെയ്യുക .ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന പോലെ ആണ് വരുന്നത് എങ്കില്‍


Settings എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ സെറ്റിങ്ങ്സില്‍ പോയി താഴെ കാണുന്ന പോലെ Unknown sources എന്നത് ഓക്കേ ആണോ എന്ന് നോക്കുക , അല്ലെങ്കില്‍ താഴെ കാണുന്ന പോലെ ആക്കുക .


ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ആക്കുക , അപ്പോള്‍ വരുന്നതില്‍ ഫോട്ടോയും ( വേണമെങ്കില്‍ മാത്രം ) പേരും ചേര്‍ക്കാം , എന്നിട്ട് സേവ് ചെയ്യുക .


ഇനി ഫയലുകളോ വീഡിയോകളോ അയക്കാന്‍ വേണ്ടി ഫ്ലാഷ് ഇന്‍സ്റ്റാള്‍ ചെയ്ത ഫോണുമായി കണക്റ്റ് ചെയ്യണം , അതിനായി Connect with friends എന്നതില്‍ ക്ലിക്ക് ചെയ്യുക , ശേഷം ഒരു ഫോണില്‍ Create a group  എന്നതില്‍ ക്ലിക്ക് ചെയ്യുക , രണ്ടാമത്തെ ഫോണില്‍ Scan to join  എന്നതിലും ക്ലിക്ക് ചെയ്യുക .

 ഇനി ബാക്കി ഒക്കെ താഴെ ഫോട്ടോയില്‍ കാണുന്ന പോലെ ചെയ്‌താല്‍ മതി . 

STEP : 1


STEP : 2


STEP :3
കണക്ട് ആയാല്‍ ഇങ്ങനെ കാണാം .


STEP : 4
ആവശ്യമുള്ള ഫയലുകള്‍ സെലെക്റ്റ് ചെയ്യുക . ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുള്ള ആപ്പ്ലിക്കേഷനുകളും ഗെയിമുകളും മറ്റൊരു ഫോണിലേക്ക് അയക്കാന്‍ കഴിയും . ഫയലുകള്‍ സെലെക്റ്റ് ചെയ്തിട്ട് അയക്കാന്‍ വേണ്ടി ഫോണ്‍ ഒന്ന് കുലുക്കിയാല്‍ മാത്രം മതി .


അയച്ചതും സ്വീകരിച്ചതും ആയ ഫയലുകള്‍ വലതു വശത്ത് താഴെയുള്ള HISTORY എന്നതില്‍ പരിശോധിച്ചാല്‍ കാണാം .







Thursday, October 3, 2013

ഓണ്‍ലൈന്‍ ആയി യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം

ഓണ്‍ലൈന്‍ ആയി യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള വഴികള്‍ ചിലര്‍ ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ പോസ്റ്റ്‌ ഇടുന്നത് .

1.  നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ട വിഡിയോ ലിങ്കിനു മുമ്പ്  10 എന്ന്‍ അടിക്കുക , ഉദാഹരണം www.youtube.com/watch?v=xnH0ryFvW14 ഈ വിഡിയോ ആണ് നിങ്ങള്‍ക്ക് ഡൌണ്‍ലോഡ് ചെയ്യേണ്ടത് എങ്കില്‍ www.10youtube.com/watch?v=xnH0ryFvW14 എന്ന പോലെ ആക്കി എന്റര്‍ അടിക്കുക , ശേഷം വരുന്ന പേജില്‍ നിന്നും ആവശ്യമുള്ള സൈസിന് നേരെയുള്ള ഡൌണ്‍ലോഡ് എന്നാ ബട്ടണില്‍ ക്ലിക്ക് ചെയ്യുക .



2. ഗൂഗിള്‍ ക്രോമിലേക്കും ഫയര്‍ ഫോക്സിലേക്കും ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എക്സ്റ്റന്‍ഷന്‍ ആണിത് . ക്രോമിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍  ഇവിടെ  ക്ലിക്ക് ചെയ്യുക .

ഫയര്‍ ഫോക്സിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .


വീഡിയോ ഓപ്പണ്‍ ചെയ്‌താല്‍ ഡൌണ്‍ലോഡ് ആസ് എന്ന ബട്ടണ്‍ കാണും , അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫയല്‍ സൈസ് വരും , ഇഷ്ടമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആവും .

3. ഗൂഗിള്‍ ക്രോമിലേക്ക് മാത്രം ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന ഒരു എക്സ്റ്റന്‍ഷന്‍ ആണിത് . ഇവിടെ ക്ലിക്ക് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യാം .



വീഡിയോ ഓപ്പണ്‍ ചെയ്‌താല്‍ ഡൌണ്‍ലോഡ് എന്ന ബട്ടണ്‍ കാണും , അതില്‍ ക്ലിക്ക് ചെയ്‌താല്‍ ഫയല്‍ സൈസ് വരും , ഇഷ്ടമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ വീഡിയോ ഡൌണ്‍ലോഡ് ആവും .

4. ഗൂഗിള്‍ ക്രോമിലേക്ക് ഇന്‍സ്റ്റാള്‍ ചെയ്യാവുന്ന എക്സ്റ്റന്‍ഷന്‍ ആണിത് . ഇന്‍സ്റ്റാള്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക .



വീഡിയോ പ്ലേ ചെയ്യുമ്പോള്‍ വീഡിയോക്ക് താഴെ ഡൌണ്‍ലോഡ് എന്ന ബട്ടണും ഫയല്‍ സൈസും ഉണ്ട് . ഇഷ്ടമുള്ളത് സെലെക്റ്റ് ചെയ്‌താല്‍ ഡൌണ്‍ലോഡ് ആവും .

Tuesday, September 17, 2013

ഗൂഗിള്‍ ക്രോമില്‍ സേവ് ചെയ്ത പാസ്സ്‌വേര്‍ഡ്‌ കണ്ടു പിടിക്കാം



പല ആളുകളും പാസ്സ്‌വേര്‍ഡ്‌ മറന്നു പോയി , ഇനി അത് കിട്ടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ചോദിച്ചു എന്നെ സമീപിക്കാറുണ്ട് , അവര്‍ക്ക് വേണ്ടി ഇതാ ഒരു വഴി .. ഗൂഗിള്‍ ക്രോമില്‍ സേവ് ചെയ്ത പാസ്സ്‌വേര്‍ഡ്‌ കണ്ടു പിടിക്കാനുള്ള വഴിയാണ് ഇത് .


ആദ്യമായി ക്രോം ബ്രൌസറില്‍ Settings എടുക്കുക .


ശേഷം Show advanced Settings എന്നതില്‍ ക്ലിക്ക് ചെയ്യുക .


Manage saved Passwords എന്നതില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ സേവ് ചെയ്യപ്പെട്ട അക്കൗണ്ടുകളുംഅവയുടെ യൂസര്‍നെയിമും വരും . പാസ്സ്‌വേര്‍ഡ്‌ കാണാന്‍ ആവശ്യമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ കോളത്തിനുള്ളില്‍ Show എന്ന് തെളിഞ്ഞു വരും , അതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി ..



Tuesday, September 10, 2013

ഇന്റര്‍നെറ്റ്‌ ബ്രൌസറില്‍ പരസ്യങ്ങളെ ബ്ലോക്ക്‌ ചെയ്യാം



ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ പല സൈറ്റുകളിലും പരസ്യം കാണാറുണ്ട് , ഫെയ്സ്ബുക്കിലും യൂടൂബില്‍ വരെ ഇപ്പോള്‍ പരസ്യങ്ങള്‍ വിഡിയോ ആയും ടെക്സ്റ്റ്‌ ആയും കാണാറുണ്ട് .. അത് എങ്ങനെ ഒഴിവാക്കാം എന്നാണു ഈ പോസ്റ്റില്‍ എഴുതുന്നത് . ഗൂഗിള്‍ ക്രോം , മോസില്ല , ഒപേര , ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ എന്നീ ബ്രൌസറുകളില്‍ ഈ എക്സ്ടെന്‍ഷന്‍ ആഡ് ചെയ്യാവുന്നതാണ് .

ad3

1 . ഗൂഗിള്‍ ക്രോം
--------------------

നിങ്ങള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണെങ്കില്‍ ഇവിടെ  ക്ലിക്ക് ചെയ്തു എക്സ്ടെന്‍ഷന്‍ ആഡ് ചെയ്യുക .


ad1


ad2



2 . ഒപേര
------------

ഒപേരയിലേക്ക് ആഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



ശേഷം വരുന്ന പേജില്‍ Add to opera എന്നതില്‍ ക്ലിക്ക് ചെയ്യുക .


ad5


പിന്നെ ഇന്‍സ്റ്റാള്‍ എന്നതില്‍ ക്ലിക്ക് ചെയ്യുക .


ad6

ഇപ്പോള്‍ ഒപേരയില്‍ ഇന്‍സ്റ്റാള്‍ ആയി ,  ബ്രൌസറിന്റെ വലതു വശത്ത് മുകളില്‍ ഇതിന്റെ ഐക്കണ്‍ കാണാം .


ad7

3 . മോസില്ല ഫയര്‍ഫോക്സ്
---------------------------------
ഫയര്‍ ഫോക്സില്‍ ആഡ് ചെയ്യാന്‍  ഇവിടെ  ക്ലിക്ക് ചെയ്യുക .
ശേഷം വരുന്ന വിന്‍ഡോയില്‍ Instal now എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ ഇന്‍സ്റ്റാള്‍ ആവും .


ad8

4. ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍
---------------------------------

ഇന്റര്‍നെറ്റ്‌ എക്സ്പ്ലോററിലേക്ക് ഡൌണ്‍ലോഡ് ചെയ്യാന്‍  ഇവിടെ ക്ലിക്ക് ചെയ്യുക .
ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക .


ad9

Friday, August 16, 2013

അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം





അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ആപ്ലിക്കേഷന്‍ തിരഞ്ഞു നടക്കുന്ന ഒരുപാട് പേരെ കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത് . പലരും പ്ലേ സ്റ്റോറില്‍ പോയി നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാറില്ല . യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഏറ്റവും നല്ല ആപ്ലിക്കേഷന്‍ ആണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത് .


Step : 1

ആദ്യമായി ടൂബ്മേറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക .


download 4
ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക . ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന പോലെ ആണ് വരുന്നത് എങ്കില്‍ 




Settings എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ സെറ്റിങ്ങ്സില്‍ പോയി താഴെ കാണുന്ന പോലെ Unknown sources എന്നത് ഓക്കേ ആണോ എന്ന് നോക്കുക , അല്ലെങ്കില്‍ താഴെ കാണുന്ന പോലെ ആക്കുക .



Step : 2 

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുക . നിങ്ങള്‍ക്ക് ആവശ്യമുള്ള വിഡിയോ സെര്‍ച്ച് ചെയ്തു ഓപ്പണ്‍ ആക്കുക . താഴെ ചിത്രത്തില്‍ കാണുന്ന പോലെ പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്യുക .


Step : 3

ശേഷം വരുന്നത്തില്‍ ഡൌണ്‍ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുക .




Step : 4

നിങ്ങള്‍ക്ക് ആവശ്യമുള്ള സൈസ് നോക്കി അതില്‍ ക്ലിക്ക് ചെയ്യുക 



അപ്പോള്‍ നിങ്ങളുടെ വിഡിയോ ഡൌണ്‍ലോഡ് ആവാന്‍ തുടങ്ങും . Downloads എന്നതില്‍ ഡൌണ്‍ലോഡ് ആയ  വീഡിയോ  ഉണ്ടാവും ( ഗാലറിയിലും ഉണ്ടാവും ) .




Wednesday, June 26, 2013

ഫെയ്സ്ബുക്കിലെ അക്സെപ്റ്റ് ചെയ്യാത്ത ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ എങ്ങനെ കണ്ടു പിടിക്കാം

ഫെയ്സ്ബുക്കില്‍ ഒരുപാട് ഫ്രെണ്ട് റിക്കൊസ്റ്റ് നിങ്ങള്‍ അയച്ചിട്ടുണ്ടാവും , പലരും അത് സ്വീകരിക്കും കുറച്ചൊക്കെ സ്വീകരിക്കാതെ കിടക്കുകയും ചെയ്യും .. കുറെ റിക്കൊസ്റ്റുകള്‍ പെന്റിംഗ് ആയി നില്‍ക്കുമ്പോള്‍ ഫ്രെണ്ട് റിക്കൊസ്റ്റ് അയക്കുന്നത് ബ്ലോക്ക് ആവുകയും ചെയ്യാറുണ്ട് .

എങ്ങനെയാണ് പെന്റിങ്ങില്‍ ഉള്ള ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ കണ്ടു പിടിക്കുന്നത് എന്നാണു ഇവിടെ കൊടുക്കുന്നത് . ആദ്യമായി Account Settings ക്ലിക്ക് ചെയ്യുക .


ശേഷം താഴെ ചിത്രത്തില്‍ കാണുന്ന പോലെ Download a copy എന്നതില്‍ ക്ലിക്ക് ചെയ്യുക .

പിന്നീട് വരുന്ന പേജില്‍ Expanded Archive എന്നതില്‍ ക്ലിക്ക് ചെയ്യുക .
ശേഷം നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്ത് Continue അടിക്കുക .
പിന്നീട് Start My Archive എന്നതില്‍ ക്ലിക്ക് ചെയ്യുക . 


ഇനി നിങ്ങള്‍ ഫെയ്സ്ബുക്കില്‍ കൊടുത്ത ഇ മെയില്‍ അഡ്രസ്സിലേക്ക്  ഇത് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് വരും . ഇതിന് ഏകദേശം 2 മണിക്കൂര്‍ വേണ്ടി വരും . അതില്‍ ക്ലിക്ക് ചെയ്‌താല്‍  facebook.zip എന്ന ഫയല്‍ ഡൌണ്‍ലോഡ് ആവും .

ഇനി അത് അണ്‍സിപ്പ് ചെയ്യുക . HTML എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു അതില്‍ കാണുന്ന Friend_requests.html എന്ന ഫയലില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക .


ഇപ്പോള്‍ ബ്രൌസെറില്‍ നിങ്ങള്‍ അയച്ച ഫ്രെണ്ട്  റിക്കൊസ്റ്റുകള്‍ അക്സെപ്റ്റ് ചെയ്യാത്തവര്‍ ആരെല്ലാം ആണെന്ന് കാണാം  ..


ഇനി ഈ റിക്കൊസ്റ്റുകള്‍ എല്ലാം കാന്‍സല്‍ ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഒരു കാര്യം .. ഓരോ ആളുകളുടെയും പേര് അത് പോലെ ഫെയ്സ്ബുക്കില്‍ സെര്‍ച്ച്‌ ചെയ്യുക . പിന്നീട് താഴെ ചിത്രത്തില്‍ കാണുന്ന പോലെ Cancel request അടിക്കാം ..