Thursday, November 29, 2012

ഫെയ്സ്ബുക്ക് ഇനി സ്കൈപ്പിലും

ലോകത്താകമാനം 650 മില്ല്യണ്‍ ഉപയോക്താക്കളുള്ള സ്കൈപ്പ് പുതിയ വേര്‍ഷനുമായി രംഗത്തെത്തി . 

ലോകമെമ്പാടുമുള്ള സ്കൈപ്പ്  ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുമായി സ്കൈപ്പ് മെസ്സെഞ്ചേറില്‍ നിന്നു വീഡിയോ കാള്‍ ചെയ്യാനും , ഓഡിയോ കാള്‍ ചെയ്യാനും ഇതില്‍ കഴിയും , കൂടാതെ സുഹൃത്തുക്കളുടെ അപ്ഡേറ്റുകള്‍ കാണാനും ലൈക്കും കമ്മേന്‍റും ചെയ്യാനും കഴിയുന്ന  രീതിയില്‍ ഉള്ളതാണ് പുതിയ വേര്‍ഷന്‍ .


വേര്‍ഷന്‍ 6.0.60.126 തീര്‍ച്ചയായും സ്കൈപ്പ് ഉപയോഗിയ്ക്കുന്ന എന്നാല്‍ ഫെയ്സ്ബുക്ക് ബ്ളോക്ക് ചെയ്ത ഒഫ്ഫീസുകളിലെ ആളുകള്‍ക്ക് ഒരു അനുഗ്രഹം തന്നെ ആയിരിയ്ക്കും . 

ഈ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . 

ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്സ്റ്റാള് ചെയ്താല്‍ വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ ഫെയ്സ്ബുക്ക് യൂസര്നെയിമും പാസ്സ് വേര്‍ടും കൊടുത്ത് സൈന്‍ ഇന്‍ ചെയുക . അപ്പോള്‍ നിങ്ങളുടെ അക്കൌണ്ട് ഓപ്പണ്‍ ആയി വരും . ഇനി ഇതിന്റെ സവിശേഷതകള്‍ നമുക്ക് നോക്കാം . 

ഇനി താഴെ ചിത്രത്തില്‍ കാണുന്ന ചുവന്ന ആടയാളം ഉള്ള ഭാഗത്ത് നിന്നു നമ്മുടെ കോണ്‍ടാക്റ്റ് ഏതാണ് വേണ്ടത് എന്നു നമുക്ക്  സെലെക്റ്റ് ചെയ്യാം .


താഴെ ചിത്രത്തില്‍ കാണുന്ന ചുവന്ന അടയാളപ്പെടുത്തിയ കോളത്തില്‍ നമുക്ക് നമ്മുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം .


താഴെ കാണുന്ന ഫോട്ടോയില്‍ ചുവന്ന വരയില്‍ ഉള്ളതാണ് ഓണ്‍ലൈനില്‍ ഉള്ള നമ്മുടെ സുഹൃത്തുക്കള്‍ , അതില്‍ ക്ലിക്ക് ചെയ്താല്‍ സ്കൈപ്പില്‍ കാള്‍ ചെയ്യുന്ന പോലെ തന്നെ നമുക്ക് കാള്‍ ചെയ്യാന്‍ കഴിയും 


ഇനി കാണുന്ന രണ്ടു ബട്ടണുകളില്‍ ആദ്യത്തേത് ലൈക് ബട്ടനും രണ്ടാമത്തേത് കമെന്‍റ് ബട്ടനും ആണ് , കമ്മന്‍റ് ബട്ടണില്‍  ക്ലിക്ക് ചെയ്താല്‍ കമ്മന്‍റ് ടൈപ്പ് ചെയ്യാനുള്ള ബോക്സ് വരും .


ഓണ്‍ലൈനില്‍ ഉള്ള സുഹൃത്തുക്കളുടെ പേരിനു നേരെ വരുമ്പോള്‍ വീഡിയോ കാള്‍ ബട്ടണ്‍ വരും , അതിലോടെയും വീഡിയോ കാള്‍ ചെയ്യാം . 


സ്കൈപ്പിനെ മൈക്രോസോഫ്റ്റ്  850 കോടി അമേരിക്കന്‍ ഡോളെറിന് സ്വന്തമാക്കിയത് ഏതാനും മാസം മുമ്പാണ്  എന്നത് അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം തന്നെ ആണ് .

13 comments:

മണ്ടൂസന്‍ said...

വളരെ സന്തോഷം ഡാ സലീം.
ഞാൻ കുറച്ച് കാലമായി സ്കൈപ് യൂസിയ്യാൻ കഴിയാതെ ഇരിക്ക്വായിരുന്നു.
നന്ദിയുണ്ട്.
ആശംസകൾ.

NOUFAL. PP said...

Good and informatics article thank you very much..

പടന്നക്കാരൻ said...

Good!!

asrus irumbuzhi said...

നണ്ട്രി ..ചങ്ങായി !
അറിയാത്തവര്‍ക്ക് അറിയുവാന്‍ നീയൊരു അറിയുപ്പുകാരന്‍ തന്നെയാണ് !
ആശംസകളോടെ
അസ്രുസ്

റോബിന്‍ said...

നല്ലൊരു അറിവാണ് താങ്കള്‍ പങ്കുവയ്ക്കുന്നത് ആശംസകള്‍

ആചാര്യന്‍ said...

good ...nokkatte

© Mubi said...

നന്ദി സലിം

Abid Omar said...

Good Post...

www.techbeatsindia.com

Mohiyudheen MP said...

പോസ്റ്റ് ആളൂകൾ കോപ്പി അടിക്കാതെ നോക്കണം സലീമെ :)

Shahid Ibrahim said...

മൊബൈലില്‍ ഇന്‌സ്റ്റാല്‌ ചെയ്യാന്‍ വെള്ള വഴിയും ഉണ്ടോ മാഷെ? ഇവിടെ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.

comycoweb said...

wav xlnt

Unknown said...

thankal oru valiya manssinnudama thanne

Unknown said...

androyidil install cheyyan pattumoooo

Post a Comment