Tuesday, August 23, 2011

മൊബൈല്‍ 3G ഇന്റര്‍നെറ്റ്‌ ഫ്രീ കാള്‍

നിങ്ങളുടെ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും  ഒരു പോലെ ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ വിവരിക്കുന്നത് . ഇത്തരത്തില്‍ നിരവധി സോഫ്റ്റ്‌വെയര്‍ ഇന്ന് ലഭ്യമാണെങ്കിലും അതില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇത് .
നിംബസ് എന്നാ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിങ്ങളുടെ നിംബസ് സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും 3G വഴി മൊബൈല്‍ ഫോണില്‍ നിന്നും നിംബസ് സുഹൃത്തുക്കളുമായി കാള്‍ ചെയ്യാനും കഴിയും .
കൂടാതെ നിങ്ങളുടെ ജിമെയില്‍ . യാഹൂ , വിന്‍ഡോസ്‌(ഹോട്മെയില്‍) , AIM /mobile me  ,myspace  ,ICQ  , hyves , ഫെയ്സ്ബൂക് ,ട്വിറ്റെര്‍ , തുടങ്ങിയ മറ്റു ചാറ്റിങ് അക്കൌണ്ടുകളും ഒരേ സമയം ഓപ്പണ്‍ ചെയ്യാനും കഴിയും .

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ഗൂഗിള്‍ , യാഹൂ , ഹോട്മെയില്‍  സുഹൃത്തുക്കളുമായും നിംബസ്സില്‍ നിന്നും കാള്‍ ചെയ്യാന്‍ കഴിയും . ഈ സോഫ്റ്റ്‌വെയര്‍ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും ഒരു പോലെ വര്‍ക്ക്‌ ചെയ്യുന്നു . ഗള്‍ഫ്‌ രാജ്യങ്ങളില്‍ വോയിപ് കാള്‍(ഇന്റര്‍നെറ്റ്‌ ഫോണ്‍ കാള്‍) ചെയ്യുന്നതിന് നിംബസ്  ഉപയോഗിക്കുന്നുണ്ട് .
ഇതിനൊക്കെ പുറമേ നിംബസ് സുഹൃത്തുക്കളുമായും ഫയലുകള്‍ ഫോട്ടോ വീഡിയോ തുടങ്ങിയവ അയക്കാനും കഴിയും . നിങ്ങളുടെ സുഹൃത്ത്‌ ഓഫ്‌ ലൈനില്‍ ആണെങ്കിലും ഓണ്‍ലൈനിലെത്തുംബോള്‍ അവ സ്വീകരിക്കാന്‍ കഴിയും .കൂടാതെ ഓഫ്‌ ലൈന്‍ സമയത്ത് സുഹൃത്തുക്കള്‍ അയച്ച സന്ദേശങ്ങള്‍ ഓണ്‍ലൈന്‍ ആവുംബോള്‍ സന്ദേശ രൂപത്തില്‍ അറിയിക്കുകയും ചെയ്യുന്നു  .
കൂടാതെ നിങ്ങളുടെ ഫോണ്‍ കൊണ്ടക്ടുകളില്‍ ആരെങ്കിലും നിംബസ് ഉപയോഗിക്കുന്നവര് ഉണ്ടെങ്കില്‍ ഓണ്‍ ചെയ്യുന്ന സമയത്ത് നമുക്ക് വിവരം നല്‍കുന്നു . ഇവരെ നമുക്ക് നമ്മുടെ അക്കൌണ്ടിലേക് ആഡ് ചെയ്യാനും കഴിയും .
  മൊബൈലില്‍ നിംബസ്സില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ovi store സന്ദര്‍ശിച്ചു ഡൌണ്‍ലോഡ് ചെയ്യുക . അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു സെര്‍ച്ച്‌ ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക  .

ആദ്യം നിംബസ്  ഡൌണ്‍ലോഡ് ചെയ്തു പുതിയ അക്കൌണ്ട് രജിസ്റ്റര്‍ ചെയ്യുക . രജിസ്റ്റര്‍ ചെയ്യുംബോള്‍ നിങ്ങളുടെ രാജ്യം മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക

കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിംബസ് വെബ്സൈറ്റ് അഡ്രസ്‌ http://www.nimbuzz.com/