Friday, August 16, 2013

അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാം





അണ്ട്രോയിഡ് ഫോണില്‍ യൂടൂബ് വിഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ആപ്ലിക്കേഷന്‍ തിരഞ്ഞു നടക്കുന്ന ഒരുപാട് പേരെ കാണുന്നത് കൊണ്ടാണ് ഇങ്ങനെ ഒരു പോസ്റ്റ്‌ ഇടുന്നത് . പലരും പ്ലേ സ്റ്റോറില്‍ പോയി നിരവധി ആപ്ലിക്കേഷനുകള്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടും യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയാറില്ല . യൂടൂബ് വീഡിയോ ഡൌണ്‍ലോഡ് ചെയ്യാനുള്ള ഏറ്റവും നല്ല ആപ്ലിക്കേഷന്‍ ആണ് ഞാനിവിടെ പരിചയപ്പെടുത്തുന്നത് .


Step : 1

ആദ്യമായി ടൂബ്മേറ്റ് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക .


download 4
ശേഷം ഇന്‍സ്റ്റാള്‍ ചെയ്യുക . ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ താഴെ കാണുന്ന പോലെ ആണ് വരുന്നത് എങ്കില്‍ 




Settings എന്നതില്‍ ക്ലിക്ക് ചെയ്തു നിങ്ങളുടെ സെറ്റിങ്ങ്സില്‍ പോയി താഴെ കാണുന്ന പോലെ Unknown sources എന്നത് ഓക്കേ ആണോ എന്ന് നോക്കുക , അല്ലെങ്കില്‍ താഴെ കാണുന്ന പോലെ ആക്കുക .



Step : 2 

ഇന്‍സ്റ്റാള്‍ ചെയ്ത ശേഷം ഓപ്പണ്‍ ചെയ്യുക . നിങ്ങള്‍ക്ക് ആവശ്യമുള്ള വിഡിയോ സെര്‍ച്ച് ചെയ്തു ഓപ്പണ്‍ ആക്കുക . താഴെ ചിത്രത്തില്‍ കാണുന്ന പോലെ പച്ച ബട്ടണില്‍ ക്ലിക്ക് ചെയ്യുക .


Step : 3

ശേഷം വരുന്നത്തില്‍ ഡൌണ്‍ലോഡ് എന്നതില്‍ ക്ലിക്ക് ചെയ്യുക .




Step : 4

നിങ്ങള്‍ക്ക് ആവശ്യമുള്ള സൈസ് നോക്കി അതില്‍ ക്ലിക്ക് ചെയ്യുക 



അപ്പോള്‍ നിങ്ങളുടെ വിഡിയോ ഡൌണ്‍ലോഡ് ആവാന്‍ തുടങ്ങും . Downloads എന്നതില്‍ ഡൌണ്‍ലോഡ് ആയ  വീഡിയോ  ഉണ്ടാവും ( ഗാലറിയിലും ഉണ്ടാവും ) .