Friday, February 22, 2013

4999 രൂപക്ക് ഡബിള്‍ സിം അണ്ട്രോയിഡ് ഫോണ്‍


ഇന്‍റര്‍നെറ്റ് റൂട്ടര്‍ , മോഡം എന്നിവ വില്പന കൊണ്ട് ലോകത്താകമാനം അറിയപ്പെടുന്ന കമ്പനിയായ Huawei നിര്‍മിച്ച വില കുറഞ്ഞ വിഭാഗത്തില്‍ പെടുന്ന ഫോണ്‍ ആണ് Ascend Y 210 . 3ജി യും വയര്‍ലെസ്സും ബ്ലൂടൂത്തും സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഫുള്‍ ടച്ച് സ്ക്രീന്‍ ഫോണിന് 120 ഗ്രാം ഭാരം ആണുള്ളത് . 3G യില്‍ 7.2 Mbps ഡൌണ്‍ ലിങ്ക് സ്പീഡ് ലഭിക്കുന്ന ഈ ഫോണ്‍ ബൂട്ട് ചെയ്യാന്‍ 5 സെക്കന്‍ഡ് മതിയാവും . വൈഫൈ ഹോട്സ്പോട്ട് ആയും ഈ ഫോണ്‍ ഉപയോഗിക്കാം . 


Huawei Ascend Y 210 ന്റെ സവിഷേശതകള്‍ :


> അണ്ട്രോയിഡ്  ജിഞ്ചര്‍ബ്രെഡ് ( v 2.3 )
> 1 GHz ARM Cortex A5 പ്രൊസസ്സര്‍
> 256 MB റാം
> 3.5 ഇഞ്ച് ഡിസ്പ്ലേ ( 320x480 )
> 2 മെഗാ പിക്സല്‍ റിയര്‍ ക്യാമറ
>  ബാറ്ററി കപ്പാസിറ്റി 1700 mAh
> 512 MB ഇന്റേര്‍ണല്‍ ഫോണ്‍ മെമ്മറി ,  32 GB വരെ ഉള്ള എസ് ഡി കാര്ഡ്  സപ്പോര്‍ട്ട് ചെയ്യും

Y 210 D  എന്ന ഡ്യുവല്‍ സിം ( GSM + GSM /WCDMA )ഇടാവുന്ന മോഡല്‍ ആണ് ഇന്ത്യയില്‍  വിപണിയിലെത്തിയിട്ടുള്ളത് . ഈ ഫോണിന് 4999 രൂപയാണ് വില . ഇവിടെ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം .

Sunday, February 17, 2013

എങ്ങനെ സ്ക്രീന്‍ ഷോട്ട് എടുക്കാം

കമ്പ്യൂട്ടറില്‍ എങ്ങനെയാണ് സ്ക്രീന്‍ ഷോട്ട് എടുക്കുന്നത് എന്നു നോക്കാം . ഇതൊരു പുതിയ അറിവില്ല , എന്നാല്‍ അറിയാത്തവര്‍ക്ക് വേണ്ടി മാത്രം പോസ്റ്റ് ചെയ്യുന്നു .

1. പ്രിന്‍റ് സ്ക്രീന്‍ വഴി 


സ്ക്രീന്‍ ഷോട്ട് എടുക്കേണ്ട സ്ക്രീനില്‍ കീബോര്‍ഡില്‍ ഉള്ള PrntScr ബട്ടണ്‍ ക്ലിക്ക് ചെയ്യുക .

ശേഷം START ബട്ടണ്‍ അടിച്ചു All Programs > Accessories > Paint ഓപണ്‍ ചെയ്യുക .അതിലേക്ക് പേസ്റ്റ് ചെയ്യുക , പേസ്റ്റ് ചെയ്യാന്‍ Ctrl+V ക്ലിക്ക് ചെയ്യാം അല്ലെങ്കില്‍ ഓപ്ഷന്‍ അടിച്ചു Paste എന്നതില്‍ ക്ലിക്ക് ചെയ്യാം അതുമല്ലെങ്കില്‍ താഴെ ചിത്രത്തില്‍ കാണുന്ന പോലെ Paste എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തു താഴെ വരുന്ന Paste എന്നതില്‍ ക്ലിക്ക് ചെയ്യാം .ഇനി ആവശ്യമുള്ള ഭാഗം മാത്രം കട്ട് ചെയ്യാന്‍ Select എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക , എന്നിട്ട് ആവശ്യമുള്ള ഭാഗത്ത് വെച്ച് മൌസിന്‍റെ ഇടത് ബട്ടണ്‍ പ്രെസ്സ് ചെയ്തു മൌസ് വലിക്കുക .ശേഷം മുകളില്‍ ഉള്ള Crop എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ഇനി ഇത് സേവ് ചെയ്യാം , save എന്നതില്‍ ക്ലിക്ക് ചെയ്തു ഫോള്‍ഡര്‍ സെലെക്റ്റ് ചെയ്തു ഫയല്‍ നെയിം കൊടുത്ത് സേവ് ചെയ്യാം , അല്ലെങ്കില്‍ Save as എന്നതില്‍ ക്ലിക്ക് ചെയ്തു PNG , JPEG , BMP , GIF തുടങ്ങിയ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യാം .


2. വിന്‍ഡോസ് 7ല്‍ സ്നിപ്പിങ്ങ് ടൂള്‍ വഴി 

വിന്‍ഡോസ് 7 മുതല്‍ ഉള്ള സിസ്റ്റെത്തില്‍ Snipping Tool എന്ന ആപ്ലിക്കേഷന്‍ ഉണ്ട് .  START ബട്ടണ്‍ അടിച്ചു All Programs > Accessories > Snipping Tool എന്നത് ഓപണ്‍ ചെയ്തു സ്ക്രീന്‍ ഷോട്ട് എടുക്കാം . ഓപണ്‍ ചെയ്താല്‍ വരുന്ന ചെറിയ വിന്‍ഡോയില്‍ കാണുന്ന New എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നാല് ഓപ്ഷന്‍ ഉണ്ട് .


ഒന്നാമത്തേത് Free-form Snip ഇതില്‍ നമുക്ക് എങ്ങനെ വേണമെങ്കിലും കട്ട് ചെയ്തെടുക്കാം , രണ്ടാമത്തെ Rectangular Snip ല്‍ ചതുരത്തില്‍ നമുക്ക് കട്ട് ചെയ്യാം , മൂന്നാമത്തെ Window Snipല്‍ നമുക്ക് ആവശ്യമുള്ള വിന്‍ഡോ നമുക്ക് കട്ട് ചെയ്യാം , നാലാമത്തെ Full-screen Snip ല്‍ ഫുള്‍ സ്ക്രീന്‍ ആയും കട്ട് ചെയ്യാം . 

ശേഷം വരുന്ന File എന്ന ഓപ്ഷനിലെ Save as എന്ന ബട്ടണ്‍ അടിച്ച് ഫോള്‍ഡറും ഫയല്‍ നെയിമും കൊടുത്ത് സേവ് ചെയ്യാം 

Thursday, February 7, 2013

ഹ്വാവേയുടെ വയര്‍ലെസ്സ് മോഡെം റൂട്ടര്‍


(ഫെബ്രുവരി ലക്കം ഇ മഷി  ഓണ്‍ലൈന്‍ മാസികയില്‍ വന്ന ലേഖനം )

ലോകത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ നിര്‍മ്മാണ കമ്പനിയായ ഹ്വാവേ യു എസ് ബി മോഡെം , വയര്‍ലെസ്സ് മോഡെം , മൊബൈല്‍ ഫോണുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ പുറത്തിറക്കുന്നുണ്ട് . മിക്ക രാജ്യങ്ങളിലേയും ടെലികോം കമ്പനികളും  ഈ ഉപകരണങ്ങള്‍ വാങ്ങി അവരുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട് .

             ഹ്വാവേ കമ്പനി പുറത്തിറക്കിയ വയര്‍ലെസ്സ് മോഡെം റൂട്ടര്‍ ബി 683 നെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത് .ത്രീ ജി HSPA + ല്‍  ( High Speed ​​Packet Access Plus) 28.8 Mbit/s ഡൌണ്‍ലിങ്ക് സ്പീഡും 5.76 Mbit/s അപ് ലിങ്ക് ്പീഡും  വരെ കിട്ടുന്ന ഈ മോഡെം HSPA (High speed packet access) ല്‍ 7.2 Mbit/s ഡൌണ്‍ലിങ്ക്  സ്പീഡും 5.76Mbit/sഅപ് ലിങ്ക്  സ്പീഡും  , WCDMA യില്‍ 384 Kbit/s , എഡ്ജ് (EDGE)ല്‍ 236.8Kbit/s , GPRS ല്‍ 85.6Kbit/s  എന്നിങ്ങനെ വാഗ്ദാനം ചെയ്യുന്നു . 

                 സിം കാര്‍ഡ് ഇട്ട് തന്നെ ഉപയോഗിക്കാവുന്ന ഈ മോഡെം ഒരു വയര്‍ലെസ്സ് റൂട്ടര്‍ കൂടി ആണ് , 32 ഉപകരണങ്ങളിലേക്ക് ( മൊബൈല്‍ , ലാപ്ടോപ്പ് തുടങ്ങിയ) ഒരേ സമയം വയര്‍ലെസ്സ് വഴി കണക്ട് ചെയ്യാനും ഈ മോഡത്തില്‍ കഴിയും . ഒരു യു എസ് ബി പോര്‍ട്ടും ഒപ്പം നാല് ലാന്‍ (LAN)പോര്‍ട്ടും ഈ മോഡത്തില്‍ ഉണ്ട് .
             മൊബൈല്‍ സേവന ദാതാക്കള്‍ മികച്ച സ്പീഡ് ഉള്ള സേവനം നല്‍കുന്നുണ്ടെങ്കില്‍ മാത്രമേ ഈ മോഡവും സ്പീഡ് നല്‍കൂ എന്ന കാര്യവും ഓര്‍ക്കണേ .