ലോകത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ നിര്‍മ്മാണ കമ്പനിയായ ഹ്വാവേ യു എസ് ബി മോഡെം , വയര്‍ലെസ്സ് മോഡെം , മൊബൈല്‍ ഫോണുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ പുറത്തിറക്കുന്നുണ്ട് . മിക്ക രാജ്യങ്ങളിലേയും ടെലികോം കമ്പനികളും ഈ ഉപകരണങ്ങള്‍ വാങ്ങി അവരുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട് .
ഹ്വാവേ കമ്പനി പുറത്തിറക്കിയ വയര്‍ലെസ്സ് മോഡെം റൂട്ടര്‍ ബി 683 നെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത് .ത്രീ ജി HSPA + ല്‍ ( High Speed Packet Access Plus) 28.8 Mbit/s ഡൌണ്‍ലിങ്ക് സ്പീഡും 5.76 Mbit/s അപ് ലിങ്ക് ്പീഡും വരെ കിട്ടുന്ന ഈ മോഡെം HSPA (High speed packet access) ല്‍ 7.2 Mbit/s ഡൌണ്‍ലിങ്ക് സ്പീഡും 5.76Mbit/sഅപ് ലിങ്ക് സ്പീഡും , WCDMA യില്‍ 384 Kbit/s , എഡ്ജ് (EDGE)ല്‍ 236.8Kbit/s , GPRS ല്‍ 85.6Kbit/s എന്നിങ്ങനെ വാഗ്ദാനം ചെയ്യുന്നു .
സിം കാര്‍ഡ് ഇട്ട് തന്നെ ഉപയോഗിക്കാവുന്ന ഈ മോഡെം ഒരു വയര്‍ലെസ്സ് റൂട്ടര്‍ കൂടി ആണ് , 32 ഉപകരണങ്ങളിലേക്ക് ( മൊബൈല്‍ , ലാപ്ടോപ്പ് തുടങ്ങിയ) ഒരേ സമയം വയര്‍ലെസ്സ് വഴി കണക്ട് ചെയ്യാനും ഈ മോഡത്തില്‍ കഴിയും . ഒരു യു എസ് ബി പോര്‍ട്ടും ഒപ്പം നാല് ലാന് (LAN)പോര്‍ട്ടും ഈ മോഡത്തില്‍ ഉണ്ട് .
മൊബൈല്‍ സേവന ദാതാക്കള്‍ മികച്ച സ്പീഡ് ഉള്ള സേവനം നല്കുന്നുണ്ടെങ്കില് മാത്രമേ ഈ മോഡവും സ്പീഡ് നല്‍കൂ എന്ന കാര്യവും ഓര്‍ക്കണേ .

5 comments:
നന്ദി ഈ വിവരങ്ങള്‍ പങ്കു വെച്ചതിനു .
ആഹാ ഇങ്ങിനെയൊക്കെ ഒരു സംഭവം ഉണ്ടായിരുന്നോ? അറിവുകള്‍ പകരുന്നതിനു നന്ദി സുഹൃത്തേ..
നന്നായിരിക്കുന്നു തിരയുടെ ആശംസകള്‍
ho nice one
എവിടെ കിട്ടുമെന്നും വില എന്താണെന്നും കൂടി കൊടുക്കാമായിരുന്നു...
Post a Comment