Saturday, December 1, 2012

സാംസങ്ങിന്റെ ഗ്യാലക്സി s4 വരുന്നു



മൊബൈല്‍ ഫോണ്‍ രംഗത്ത് സാംസങ്ങിനെ മികച്ച സ്ഥാനത്തേക്ക് കൊണ്ട് വന്നത് ഗ്യാലക്‌സി ശ്രേണിയിലുള്ള ഫോണുകളായിരുന്നു. ഗ്യാലക്‌സി എസ് 2 ചരിത്ര വിജയം നേടിയപ്പോള്‍ സാംസങ്ങ് മൊബൈല്‍ ഫോണ്‍ രംഗത്ത് അവരുടെ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. പിന്നാലേ വന്ന ടാബും എസ് 3 യും വില്‍പനയില്‍ വന്‍ മുന്നേറ്റം ആണ് കൈവരിച്ചത്.
ഗ്യാലക്‌സി എസ് 3 വില്‍പന നവംബറില്‍ മൂന്ന് കോടി കടന്നിരുന്നു. നോട്ട് രണ്ട് വിപണിയിലിറങ്ങി രണ്ടുമാസത്തിനകം 50 ലക്ഷം എണ്ണം വിറ്റു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എസ് 3 ആപ്പിളിന്റെ ഐ ഫോണ്‍ 4 എസിനെ കടത്തിവെട്ടി. 1.8 കോടി എസ് 3 വിറ്റപ്പോള്‍ ഐ ഫോണ്‍ 1.62 കോടിയാണ് വിറ്റത്. എസ് 3യുടെ 4.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സാംസങ്ങിനെ ജൂലൈ സെപ്റ്റംബര്‍ പാദത്തില്‍ 73 കോടി ഡോളര്‍ പ്രവര്‍ത്തനലാഭം നേടാന്‍ സഹായിച്ചിരുന്നു. എന്നാല്‍ നവംബര്‍ അവസാനം എസ് 3യെ മറികടന്ന് ഐഫോണ്‍ 5 വിപണിയില്‍ മേല്‍ക്കൈ നേടിയെങ്കിലും വൈകാതെ സാംസങ് മൊബൈല്‍ ഫോണ്‍ രംഗത്ത് ഒന്നാമനാവും എന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത് .
ഗ്യാലക്‌സി ശ്രേണിയില്‍ തന്നെ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണ്‍ ആയി ഇനി വരാനുള്ളത് എസ് 4 ആണ്. ജനുവരി എട്ട് മുതല്‍ 11 വരെ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ (സി.ഇ.എസ്) പ്രദര്‍ശിപ്പിച്ചേക്കും. ഇതേവര്‍ഷം ഫെബ്രുവരി 25 മുതല്‍ 28 വരെ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലും എസ് 4 പ്രദര്‍ശിപ്പിക്കും. മിക്കവാറും 2013 മാര്‍ച്ചിലോ അല്ലെങ്കില്‍ ഏപ്രിലിലോ എസ് 4 രംഗപ്രവേശം ചെയ്യുമെന്നാണ് കരുതപ്പെടുന്നത് . 4.99 ഇഞ്ച് ഡിസ്പ്‌ളേയാകും എസ് 4നുണ്ടാകുക എന്നാണ് കരുതപ്പെടുന്നത്.
പ്രത്യേകതകള്‍
13 മെഗാപിക്സല്‍ ക്യാമറ, ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ്, 1920* 1080 പിക്സല്‍ ഫുള്‍ എച്ച്.ഡി റസല്യൂഷന്‍, ഒരിഞ്ചില്‍ 441 പിക്സലുള്ള സൂപ്പര്‍ അമോലെഡ് സ്ക്രീന്‍, പോറല്‍ വീഴാത്ത കോണിങ് ഗൊറില്ല ഗ്ളാസ് രണ്ട്, 64 ജി.ബി വരെ മെമ്മറി കാര്‍ഡിടാവുന്ന സ്ളോട്ട്, എക്സൈനോസ് 5450 നാല് കോര്‍ രണ്ട് ജിഗാ ഹെര്‍ട്സ് പ്രോസസര്‍, രണ്ട് ജി.ബി റാം, പുതിയ ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, 2 ജി, 3ജി,  4 ജി എല്‍.ടി.ഇ എന്നിവയും എസ് 4 ഇല്‍ ഉണ്ടാകുമെന്നാണ് സൂചന.

Thursday, November 29, 2012

ഫെയ്സ്ബുക്ക് ഇനി സ്കൈപ്പിലും

ലോകത്താകമാനം 650 മില്ല്യണ്‍ ഉപയോക്താക്കളുള്ള സ്കൈപ്പ് പുതിയ വേര്‍ഷനുമായി രംഗത്തെത്തി . 

ലോകമെമ്പാടുമുള്ള സ്കൈപ്പ്  ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുമായി സ്കൈപ്പ് മെസ്സെഞ്ചേറില്‍ നിന്നു വീഡിയോ കാള്‍ ചെയ്യാനും , ഓഡിയോ കാള്‍ ചെയ്യാനും ഇതില്‍ കഴിയും , കൂടാതെ സുഹൃത്തുക്കളുടെ അപ്ഡേറ്റുകള്‍ കാണാനും ലൈക്കും കമ്മേന്‍റും ചെയ്യാനും കഴിയുന്ന  രീതിയില്‍ ഉള്ളതാണ് പുതിയ വേര്‍ഷന്‍ .


വേര്‍ഷന്‍ 6.0.60.126 തീര്‍ച്ചയായും സ്കൈപ്പ് ഉപയോഗിയ്ക്കുന്ന എന്നാല്‍ ഫെയ്സ്ബുക്ക് ബ്ളോക്ക് ചെയ്ത ഒഫ്ഫീസുകളിലെ ആളുകള്‍ക്ക് ഒരു അനുഗ്രഹം തന്നെ ആയിരിയ്ക്കും . 

ഈ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . 

ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്സ്റ്റാള് ചെയ്താല്‍ വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ ഫെയ്സ്ബുക്ക് യൂസര്നെയിമും പാസ്സ് വേര്‍ടും കൊടുത്ത് സൈന്‍ ഇന്‍ ചെയുക . അപ്പോള്‍ നിങ്ങളുടെ അക്കൌണ്ട് ഓപ്പണ്‍ ആയി വരും . ഇനി ഇതിന്റെ സവിശേഷതകള്‍ നമുക്ക് നോക്കാം . 

ഇനി താഴെ ചിത്രത്തില്‍ കാണുന്ന ചുവന്ന ആടയാളം ഉള്ള ഭാഗത്ത് നിന്നു നമ്മുടെ കോണ്‍ടാക്റ്റ് ഏതാണ് വേണ്ടത് എന്നു നമുക്ക്  സെലെക്റ്റ് ചെയ്യാം .


താഴെ ചിത്രത്തില്‍ കാണുന്ന ചുവന്ന അടയാളപ്പെടുത്തിയ കോളത്തില്‍ നമുക്ക് നമ്മുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം .


താഴെ കാണുന്ന ഫോട്ടോയില്‍ ചുവന്ന വരയില്‍ ഉള്ളതാണ് ഓണ്‍ലൈനില്‍ ഉള്ള നമ്മുടെ സുഹൃത്തുക്കള്‍ , അതില്‍ ക്ലിക്ക് ചെയ്താല്‍ സ്കൈപ്പില്‍ കാള്‍ ചെയ്യുന്ന പോലെ തന്നെ നമുക്ക് കാള്‍ ചെയ്യാന്‍ കഴിയും 


ഇനി കാണുന്ന രണ്ടു ബട്ടണുകളില്‍ ആദ്യത്തേത് ലൈക് ബട്ടനും രണ്ടാമത്തേത് കമെന്‍റ് ബട്ടനും ആണ് , കമ്മന്‍റ് ബട്ടണില്‍  ക്ലിക്ക് ചെയ്താല്‍ കമ്മന്‍റ് ടൈപ്പ് ചെയ്യാനുള്ള ബോക്സ് വരും .


ഓണ്‍ലൈനില്‍ ഉള്ള സുഹൃത്തുക്കളുടെ പേരിനു നേരെ വരുമ്പോള്‍ വീഡിയോ കാള്‍ ബട്ടണ്‍ വരും , അതിലോടെയും വീഡിയോ കാള്‍ ചെയ്യാം . 


സ്കൈപ്പിനെ മൈക്രോസോഫ്റ്റ്  850 കോടി അമേരിക്കന്‍ ഡോളെറിന് സ്വന്തമാക്കിയത് ഏതാനും മാസം മുമ്പാണ്  എന്നത് അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം തന്നെ ആണ് .

Monday, October 15, 2012

മലയാളം ഡിസൈനിംഗ് ഫോണ്ടുകള്‍


ആൻഡ്രോയിഡ് മൊബൈലിലും കമ്പ്യൂട്ടറിലും ഫോട്ടോഷോപ്പിലും ഡിസൈനിങ്ങിനും ഉപയോഗിക്കാവുന്ന മലയാളം ഫോണ്ടുകള്‍ പലരും അന്വേഷിച്ചു നടക്കുന്നതായി കണ്ടത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത് .എന്റെ കയ്യില്‍ ഉള്ള എല്ലാ ഫോണ്ടുകളും ഞാന്‍ ഇവിടെ നല്‍കുന്നു . സിപ് ( zip )  ഫയല്‍ extract ചെയ്തു ഇന്‍സ്റ്റാല്‍ ചെയ്യുക . മുന്നൂറില്‍  കൂടുതല്‍ ഫോണ്ടുകള്‍ ഈ ഫയലില്‍ ഉണ്ട്  .

                    മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ  ക്ലിക്ക് ചെയ്യുക .


download 4

Tuesday, October 9, 2012

മലയാളത്തിലെ ഇന്റര്‍നെറ്റ്‌ മാഗസിനുകള്‍





മലയാളത്തില്‍ ഇന്റര്‍നെറ്റ്‌ മാഗസിനുകളുടെ വരവ് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നു. ഈ വര്‍ഷത്തില്‍ നിരവധി ഓണ്‍ലൈന്‍  മാഗസിനുകളാണ് രംഗപ്രവേശനം ചെയ്തത് . പുതു മുഖ  എഴുത്തുകാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ ഒരു അവസരം കൂടി ആണിത്

മലയാളം ബ്ലോഗ്ഗേര്‍സിന്റെ കീഴില്‍ തന്നെ രണ്ടു മാഗസിനുകള്‍  പുറത്തിറങ്ങിയപ്പോള്‍ അത് ബ്ലോഗ്ഗ് എഴുത്തുകാര്‍ക്ക് നല്ല ഒരു അവസരം തന്നെ നല്‍കി . നിലവാരത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്ന് കൊണ്ട് തന്നെ  പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം കൂടി ഈ രണ്ടു മാസികകളും ഉള്‍പെടുത്തിയിട്ടുണ്ട് .

        " മഴവില്ല് " എന്നപേരില്‍ ഉള്ള മാഗസിന്‍ 2012 ആഗസ്റ്റിലാണ് പുറത്തിറങ്ങിയത് , എഴുത്തുകാര്‍ക്ക് അവരുടെ രചനകള്‍ mazhavillumagazine@gmail.com എന്ന ഇ മെയിലിലേക്ക് അയക്കാവുന്നതാണ്
 . താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മഴവില്ല് സന്ദര്‍ശിക്കാം.

           പിന്നീട് സെപ്റ്റംബറില്‍ " ഇ-മഷി " മാസികയും പുറത്തിറങ്ങി ,  എഴുത്തുകാര്‍ക്ക് അവരുടെ രചനകള്‍ malayalambloggers@gmail.com എന്ന ഇ മെയിലിലേക്ക് അയക്കാവുന്നതാണ് . താഴെ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ ഇ-മഷിയില്‍ എത്താം .



മയില്‍‌പ്പീലി  എന്നാ പേരില്‍ ജൂലൈ മുതല്‍ പുറത്തിറങ്ങുന്ന മറ്റൊരു  മാഗസിനും മലയാളത്തില്‍ ഉണ്ട് , മയില്‍‌പ്പീലി സന്ദര്‍ശിക്കാന്‍ 
ചിത്രത്തില്‍ ക്ലിക്ക്   ചെയ്യുക



കൂടാതെ ദര്‍ശന്‍ എന്ന 
പുതിയ മാഗസിന്‍ കൂടി ഈ മാസം 
പുറത്തിറങ്ങിയിട്ടുണ്ട് , അവിടെ എത്താന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

 ആരോഗ്യ മേഖലയിലേക്ക് വെളിച്ചം വീശാന്‍ സ്പന്ദനം എന്ന ഇ മാഗസിനും ഈ മാസം മുതല്‍ എത്തി , നിരവധി ഭിഷഗ്വരന്മാരുടെ ലേഖനങ്ങളുമായി സ്പന്ദനത്തിന്റെ കടന്നു വരവും ഈ മാസം ഉണ്ടായി .അവിടെ എത്താന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക .

കൂടാതെ 2010 ആഗസ്റ്റില്‍ തുടങ്ങിയ ലൈഫ്സ്റ്റൈല്‍ എന്ന മാഗസിനും ഓണ്‍ലൈന്‍ രംഗത്ത് സജീവമായി ഉണ്ട് . അവിടെ എത്താന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക .

സിനിമാ രംഗത്തെ പുത്തന്‍ വിശേഷങ്ങളുമായി മൂവീ ടുഡേയും ഇ മാഗസിന്‍ ആയി സെപ്റ്റംബര്‍ മുതല്‍ അരങ്ങിലെത്തി . അവിടെ എത്താന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക 

               ഓണ്‍ലൈന്‍ മാഗസിനുകള്‍ ഇനിയും അണിയറയില്‍ ഒരുങ്ങുമ്പോള്‍ തീര്‍ച്ചയായും പുതുമുഖ എഴുത്തുകാര്‍ക്കും  പ്രവാസികള്‍ അടക്കമുള്ള വലിയൊരു വിഭാഗം വായനക്കാര്‍ക്കും  ഇതൊരു ആശ്വാസം   തന്നെ ആവും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല .



Sunday, August 26, 2012

ഫെയ്സ്ബുക്ക് സ്വകാര്യത സംരക്ഷിക്കാന്‍


 1. ഫെയ്സ്ബുകില്‍ നിന്നുള്ള ഇമെയില്‍ ഒഴിവാക്കാന്‍
ഫെയ്സ്ബുകില്‍ നിന്നും ഇമെയിലിലേക്ക് വരുന്ന നോട്ടിഫികേഷന്‍ എങ്ങനെ ഒഴിവാക്കാം എന്നാണ് ഇവിടെ വിവരിക്കുന്നത് . ആദ്യമായി നിങ്ങളുടെ ഫെയ്സ്ബുക്കില്‍  മുകളില്‍ വലതു ഭാഗത്ത്‌ കാണുന്ന ഈ ബട്ടണില്‍ ക്ലിക്ക് ചെയ്തു അക്കൗണ്ട്‌ സെറ്റിംഗ്സ് ക്ലിക്ക്  ചെയ്യുക .



  ശേഷം വരുന്ന ഈ പേജില്‍ നിന്നും ഓരോ ഓപ്ഷനും നേരെയുള്ള എഡിറ്റ്‌ എന്നതില്‍ ക്ലിക്ക് ചെയ്യുക .

 അതിനു ശേഷം എല്ലാ മെയിലും ഒഴിവാക്കാന്‍ കോളത്തില്‍ ഉള്ള എല്ലാ ടിക്കും ഒഴിവാക്കുക . അല്ലെങ്കില്‍ ആവശ്യമില്ലാത്തത് ടിക്ക് ഒഴിവാക്കുക
 

 പിന്നീട് save  changes എന്നതില്‍ ക്ലിക്ക് ചെയ്യുക . ഇങ്ങനെ എല്ലാ ഓപ്ഷനിലും ചെയ്യുക .

ഗ്രൂപ്സ് എന്ന ഓപ്ഷനില്‍ താഴെ കാണുന്ന ( ചുവന്ന അടയാളം ഉള്ള
 ) ഭാഗത്ത് ക്ലിക്ക് ചെയ്യുക .
 പിന്നീട് വരുന്ന ഈ വിന്‍ഡോയില്‍ നിന്നും ചുവന്ന മാര്‍ക്ക് ഉള്ള ഭാഗത്ത് നിന്നും ടിക്കുകള്‍ ഒഴിവാക്കുക .
 ആവശ്യമില്ലാത്ത  എല്ലാ ഗ്രൂപിന്റെ നേരെ ഉള്ള ടിക്കുകളും ഒഴിവാക്കിയ ശേഷം സേവ് ചെയ്യുക .
2. മറ്റുള്ളവര്‍ ടാഗ്ഗ് ചെയ്യുന്നതും ടൈംലൈനിലേക്ക് പോസ്റ്റ്‌ ചെയ്യുന്നതും നിയന്ത്രിക്കാന്‍
           
  മറ്റുള്ളവര്‍ നമ്മെ  ടാഗ്ഗ് ചെയ്യുന്നതും നമ്മുടെ  ടൈംലൈനിലേക്ക് പോസ്റ്റ്‌ ചെയ്യുന്നതും നിയന്ത്രിക്കുവാന്‍ ആദ്യം പ്രൈവസി സെറ്റിംഗ്സ് ( privacy settings ) എടുക്കുക . 

 അതില്‍ നിന്നും ടൈംലൈന്‍&ടാഗ്ഗിംഗ് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക .
 ശേഷം ചുവന്ന മാര്‍ക്ക് ചെയ്ത ഭാഗവും മറ്റുള്ള ഒപ്ഷനുകളും  ചിത്രത്തില്‍ കാണുന്ന പോലെ ചേഞ്ച്‌ ചെയ്യുക .
 ടണ് ( DONE )   എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുക .

 ഇനി നിങ്ങളെ ആരെങ്കിലും ടാഗ്ഗ് ചെയ്യുകയോ അല്ലെങ്കില്‍ ടൈംലൈനിലേക്ക് പോസ്റ്റ്‌ ചെയ്യുകയോ ചെയ്‌താല്‍ നോട്ടിഫികേഷന്‍ ആയി അത് വരും , അത് ഓപ്പണ്‍ ചെയ്തു അപ്പ്രൂവ് ( approve )എന്നതില്‍ ക്ലിക്ക് ചെയ്‌താല്‍ അത് നമ്മുടെ ടൈം ലൈനിലേക്ക് പോസ്റ്റ്‌ ചെയ്യപ്പെടും . ഈ ടാഗ്ഗ്  ടൈംലൈനിലേക്ക് വേണ്ട എങ്കില്‍ അപ്പ്രൂവിനു താഴെ ഉള്ള ക്ലോസ്  എന്നതിന്റെ ചിഹ്നത്തില്‍ ക്ലിക്ക് ചെയ്യുക


 

 3. അപ്ലിക്കേഷനുകളെ നിയന്ത്രിക്കാന്‍

ഫെയ്സ്ബുക്കില്‍ നമ്മള്‍ ഉപയോഗിക്കുന്ന പല അപ്ലിക്കേഷന്‍സും നമ്മള്‍ അത് ഉപയോഗിക്കുമ്പോള്‍ നമ്മള്‍ എന്ത് ഉപയോഗിക്കുന്നു എന്ന് നമ്മുടെ ടൈംലൈനിലേക്ക് ഓട്ടോമാറ്റിക്  ആയി  പോസ്റ്റ്‌ ചെയ്യാറുണ്ട് .  
                          ഇത് ഒഴിവാക്കാന്‍ അക്കൗണ്ട്‌ സെറ്റിംഗ്സ് എടുത്തു ,  ( apps )അപ്ലിക്കേഷന്‍സ് ക്ലിക്ക് ചെയ്യുക , 

ശേഷം വരുന്ന വിന്‍ഡോയില്‍  ടൈംലൈനിലേക്ക് പോസ്റ്റ്‌ ചെയ്യുന്നത് ഒഴിവാക്കേണ്ട അപ്ലിക്കേഷന്റെ ( oneindia  പോലെ ഉള്ള
  ) നേരെ കാണുന്ന എഡിറ്റ്‌ ബട്ടന്‍ ക്ലിക്ക് ചെയ്യുക
പിന്നീട് വരുന്ന വിന്‍ഡോയില്‍ പോസ്റ്റ്‌ ഓണ്‍ യുവര്‍ ബിഹാഫ് ( post on your behalf
  ) എന്നതിന് നേരെ ഉള്ള everyone എന്നത് only me  എന്ന് ആക്കി ചേഞ്ച്‌ ചെയ്യുക


ഇനി ഈ അപ്ലിക്കേഷന്‍ നമ്മുടെ വാള്ളില്‍ പോസ്റ്റ്‌ ചെയ്താലും അത് മറ്റുള്ളവര്‍ക്ക് കാണുകയില്ല , അത് നമുക്ക് മാത്രമേ കാണാന്‍ കഴിയൂ

 

Sunday, August 5, 2012

ഹോസ്റ്റസ് ഫയല്‍ ഈസി ആയി എഡിറ്റ്‌ ചെയ്യാം

വിന്‍ഡോസിലെ ഹോസ്റ്റസ്  ഫയല്‍ എങ്ങനെ ആണ്  ഈസി എഡിറ്റ്‌ ചെയ്യുന്നത് എന്നാണ്  ഞാന്‍  ഇവിടെ വിവരിക്കുന്നത്. 
ആദ്യമായി നമ്മുടെ കമ്പ്യൂട്ടറിന്റെ കമ്പ്യൂട്ടര്‍ ( computer )  അല്ലെങ്കില്‍ മൈ കമ്പ്യൂട്ടര്‍ (my comuter) എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു അതില്‍ ലോക്കല്‍ ഡിസ്ക് സി (local disc (c:) ) എന്നാ ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക . 
 അതില്‍ നിന്നും വിന്‍ഡോസ്‌ (windows )എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക ,
അതില്‍ നിന്നും  സിസ്റ്റം32 (system32) എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക ,
 അതില്‍ നിന്നും ഡ്രൈവേര്‍സ് (drivers) എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക ,
 അതില്‍ നിന്നും ഇടിസി (etc) എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്യുക
ഓപ്പണ്‍ ചെയ്യുമ്പോള്‍ നമുക്കതിനെ ഇങ്ങനെ കാണാം
      ഈ ഫോള്‍ഡരില്‍  കാണുന്ന ഹോസ്റ്റസ് ( hosts ) എന്ന ഫയലിനെ കോപ്പി ചെയ്യുക , അതിനു ശേഷം ഡെസ്ക്ടോപിലെക് പേസ്റ്റ് ചെയ്യുക , എന്നിട്ട് ആ ഫയലിനെ ഓപ്പണ്‍ ചെയ്യുക , ഓപ്പണ്‍ ചെയ്യാന്‍ നോട്ട്പാഡ് ( notpad )ഉപയോഗിക്കുക .  
                              ഇനി നമുക്ക് ഇതിനെ എഡിറ്റ്‌ ചെയ്യാന്‍ തുടങ്ങാം , 
# ::1             localhost   എന്ന വരിക്ക് താഴെ മുതല്‍ ആണ് എഡിറ്റ്‌ തുടങ്ങേണ്ടത്
നിങ്ങളുടെ കയ്യില്‍ ഹോസ്റ്റില്‍ ബ്ലോക്ക്‌ ചെയ്യേണ്ട വെബ്‌ സൈറ്റുകളുടെ അഡ്രസ്‌ ഉണ്ടെങ്കില്‍ അത് ഇവിടെ നമുക്ക് ടൈപ്പ് ചെയ്യാം ,  ഉദാഹരണമായി www.******.com നിങ്ങള്‍ക്ക് ബ്ലോക്ക്‌ ചെയ്യണം എന്നാണെങ്കില്‍  127.0.0.1  എന്ന് ടൈപ്പ് ചെയ്ത് സ്പേസ് ഇട്ടു സൈറ്റ് അഡ്രസ്‌ ടൈപ്പ് ചെയ്യുക .
               നിങ്ങളുടെ കയ്യില്‍ ഹോസ്റ്റ് ബ്ലോക്ക്‌ ചെയ്യേണ്ട സൈറ്റുകളുടെ ഫയല്‍ ഉണ്ടെങ്കില്‍ അതിനെ ഓപ്പണ്‍ ചെയ്തു  127.0.0.1 എന്നു തുടങ്ങുന്ന ഭാഗം മുതല്‍ കോപ്പി ചെയ്തു നോട്ട്പാഡിലേക്ക് പേസ്റ്റ് ചെയ്യുക , എന്നിട്ട് അതിനെ സേവ് ചെയ്യുക .
 അതിനു ശേഷം സേവ് ചെയ്ത ഈ ഫയലിനെ കോപ്പി ചെയ്തു ഇടിസി (etc) എന്ന ഫോള്‍ഡറിലേക്ക് തിരിച്ച് പേസ്റ്റ് ചെയ്യുക ,
 കോപ്പി ആന്‍ഡ്‌ റീപ്ലേസ് ( copy and replace ) അടിക്കുക ,
കണ്ടിന്യൂ  (continue ) അടിക്കുക .
 ഇപ്പോള്‍ നിങ്ങളുടെ ഹോസ്റ്റസ് ഫയല്‍ എഡിറ്റിംഗ് പൂര്‍ണമായി .

Friday, April 13, 2012

കമ്പ്യൂട്ടറില് മലയാളം എഴുതാന്‍ ഓണ്‍ലൈനായും ഓഫ്‌ലൈനായും

ഇന്റര്‍നെറ്റ്‌ കണക്ഷന്‍ ഉള്ളവര്‍ക്ക്  കമ്പ്യൂട്ടറില്‍ മലയാളം എഴുതാന്‍ അറിയാത്ത ഒരുപാട് പേര്‍ ഇപ്പോളും ഉണ്ട് എന്ന് അറിഞ്ഞത് കൊണ്ടാണ് ഞാന്‍ ഇവിടെ പോസ്റ്റുന്നത്ഓണ്‍ലൈന്‍ ആയി മലയാളം എഴുതാനുള്ള രണ്ടു ലിങ്ക് ആണ് ഇവിടെ ഞാന്‍ കൊടുക്കുന്നത് . ഇതില്‍ ഒന്ന് ഗൂഗിളിന്റെ മലയാളം ട്രന്സിലെറേസന്‍ ആണ് . രണ്ടാമത്തേത് മൈക്രോസോഫ്റ്റിന്റെ ഇന്‍ഡിക് ഇന്പുട്ട് ടൂളും ആണ് .
1. ഗൂഗിള്‍ മലയാളം ട്രന്സിലെഷന്‍
ഇവിടെ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഈ http://www.google.com/transliterate/indic/malayalam   ലിങ്ക് വഴിയോ ഗൂഗിള്‍ മലയാളം ട്രന്സിലെഷനില്‍ എത്താം .

നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ പോയി സെലക്ട്‌ ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക

2. മൈക്രോസോഫ്റ്റ് ഇന്‍ഡിക് ഇന്പുട്ട്
ഇവിടെ ക്ലിക്ക് ചെയ്തോ അല്ലെങ്കില്‍ ഈ http://www.bhashaindia.com/ilit/Malayalam.aspx  ലിങ്ക് വഴിയോ മൈക്രോസോഫ്റ്റ് മലയാളം ഇന്പുട്ട് ടൂളില്‍ എത്താം .


നിങ്ങളുടെ കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ  പോയി  ഒപെറേറ്റിംഗ് സിസ്റ്റെം സെലെക്റ്റ് ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക