Friday, February 22, 2013

4999 രൂപക്ക് ഡബിള്‍ സിം അണ്ട്രോയിഡ് ഫോണ്‍


ഇന്‍റര്‍നെറ്റ് റൂട്ടര്‍ , മോഡം എന്നിവ വില്പന കൊണ്ട് ലോകത്താകമാനം അറിയപ്പെടുന്ന കമ്പനിയായ Huawei നിര്‍മിച്ച വില കുറഞ്ഞ വിഭാഗത്തില്‍ പെടുന്ന ഫോണ്‍ ആണ് Ascend Y 210 . 3ജി യും വയര്‍ലെസ്സും ബ്ലൂടൂത്തും സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഫുള്‍ ടച്ച് സ്ക്രീന്‍ ഫോണിന് 120 ഗ്രാം ഭാരം ആണുള്ളത് . 3G യില്‍ 7.2 Mbps ഡൌണ്‍ ലിങ്ക് സ്പീഡ് ലഭിക്കുന്ന ഈ ഫോണ്‍ ബൂട്ട് ചെയ്യാന്‍ 5 സെക്കന്‍ഡ് മതിയാവും . വൈഫൈ ഹോട്സ്പോട്ട് ആയും ഈ ഫോണ്‍ ഉപയോഗിക്കാം . 


Huawei Ascend Y 210 ന്റെ സവിഷേശതകള്‍ :


> അണ്ട്രോയിഡ്  ജിഞ്ചര്‍ബ്രെഡ് ( v 2.3 )
> 1 GHz ARM Cortex A5 പ്രൊസസ്സര്‍
> 256 MB റാം
> 3.5 ഇഞ്ച് ഡിസ്പ്ലേ ( 320x480 )
> 2 മെഗാ പിക്സല്‍ റിയര്‍ ക്യാമറ
>  ബാറ്ററി കപ്പാസിറ്റി 1700 mAh
> 512 MB ഇന്റേര്‍ണല്‍ ഫോണ്‍ മെമ്മറി ,  32 GB വരെ ഉള്ള എസ് ഡി കാര്ഡ്  സപ്പോര്‍ട്ട് ചെയ്യും

Y 210 D  എന്ന ഡ്യുവല്‍ സിം ( GSM + GSM /WCDMA )ഇടാവുന്ന മോഡല്‍ ആണ് ഇന്ത്യയില്‍  വിപണിയിലെത്തിയിട്ടുള്ളത് . ഈ ഫോണിന് 4999 രൂപയാണ് വില . ഇവിടെ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം .

Sunday, February 17, 2013

എങ്ങനെ സ്ക്രീന്‍ ഷോട്ട് എടുക്കാം

കമ്പ്യൂട്ടറില്‍ എങ്ങനെയാണ് സ്ക്രീന്‍ ഷോട്ട് എടുക്കുന്നത് എന്നു നോക്കാം . ഇതൊരു പുതിയ അറിവില്ല , എന്നാല്‍ അറിയാത്തവര്‍ക്ക് വേണ്ടി മാത്രം പോസ്റ്റ് ചെയ്യുന്നു .

1. പ്രിന്‍റ് സ്ക്രീന്‍ വഴി 


സ്ക്രീന്‍ ഷോട്ട് എടുക്കേണ്ട സ്ക്രീനില്‍ കീബോര്‍ഡില്‍ ഉള്ള PrntScr ബട്ടണ്‍ ക്ലിക്ക് ചെയ്യുക .

ശേഷം START ബട്ടണ്‍ അടിച്ചു All Programs > Accessories > Paint ഓപണ്‍ ചെയ്യുക .



അതിലേക്ക് പേസ്റ്റ് ചെയ്യുക , പേസ്റ്റ് ചെയ്യാന്‍ Ctrl+V ക്ലിക്ക് ചെയ്യാം അല്ലെങ്കില്‍ ഓപ്ഷന്‍ അടിച്ചു Paste എന്നതില്‍ ക്ലിക്ക് ചെയ്യാം അതുമല്ലെങ്കില്‍ താഴെ ചിത്രത്തില്‍ കാണുന്ന പോലെ Paste എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തു താഴെ വരുന്ന Paste എന്നതില്‍ ക്ലിക്ക് ചെയ്യാം .



ഇനി ആവശ്യമുള്ള ഭാഗം മാത്രം കട്ട് ചെയ്യാന്‍ Select എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക , എന്നിട്ട് ആവശ്യമുള്ള ഭാഗത്ത് വെച്ച് മൌസിന്‍റെ ഇടത് ബട്ടണ്‍ പ്രെസ്സ് ചെയ്തു മൌസ് വലിക്കുക .



ശേഷം മുകളില്‍ ഉള്ള Crop എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ഇനി ഇത് സേവ് ചെയ്യാം , save എന്നതില്‍ ക്ലിക്ക് ചെയ്തു ഫോള്‍ഡര്‍ സെലെക്റ്റ് ചെയ്തു ഫയല്‍ നെയിം കൊടുത്ത് സേവ് ചെയ്യാം , അല്ലെങ്കില്‍ Save as എന്നതില്‍ ക്ലിക്ക് ചെയ്തു PNG , JPEG , BMP , GIF തുടങ്ങിയ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യാം .


2. വിന്‍ഡോസ് 7ല്‍ സ്നിപ്പിങ്ങ് ടൂള്‍ വഴി 

വിന്‍ഡോസ് 7 മുതല്‍ ഉള്ള സിസ്റ്റെത്തില്‍ Snipping Tool എന്ന ആപ്ലിക്കേഷന്‍ ഉണ്ട് .  START ബട്ടണ്‍ അടിച്ചു All Programs > Accessories > Snipping Tool എന്നത് ഓപണ്‍ ചെയ്തു സ്ക്രീന്‍ ഷോട്ട് എടുക്കാം . ഓപണ്‍ ചെയ്താല്‍ വരുന്ന ചെറിയ വിന്‍ഡോയില്‍ കാണുന്ന New എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നാല് ഓപ്ഷന്‍ ഉണ്ട് .


ഒന്നാമത്തേത് Free-form Snip ഇതില്‍ നമുക്ക് എങ്ങനെ വേണമെങ്കിലും കട്ട് ചെയ്തെടുക്കാം , രണ്ടാമത്തെ Rectangular Snip ല്‍ ചതുരത്തില്‍ നമുക്ക് കട്ട് ചെയ്യാം , മൂന്നാമത്തെ Window Snipല്‍ നമുക്ക് ആവശ്യമുള്ള വിന്‍ഡോ നമുക്ക് കട്ട് ചെയ്യാം , നാലാമത്തെ Full-screen Snip ല്‍ ഫുള്‍ സ്ക്രീന്‍ ആയും കട്ട് ചെയ്യാം . 

ശേഷം വരുന്ന File എന്ന ഓപ്ഷനിലെ Save as എന്ന ബട്ടണ്‍ അടിച്ച് ഫോള്‍ഡറും ഫയല്‍ നെയിമും കൊടുത്ത് സേവ് ചെയ്യാം 

Thursday, February 7, 2013

ഹ്വാവേയുടെ വയര്‍ലെസ്സ് മോഡെം റൂട്ടര്‍


(ഫെബ്രുവരി ലക്കം ഇ മഷി  ഓണ്‍ലൈന്‍ മാസികയില്‍ വന്ന ലേഖനം )

ലോകത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ നിര്‍മ്മാണ കമ്പനിയായ ഹ്വാവേ യു എസ് ബി മോഡെം , വയര്‍ലെസ്സ് മോഡെം , മൊബൈല്‍ ഫോണുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ പുറത്തിറക്കുന്നുണ്ട് . മിക്ക രാജ്യങ്ങളിലേയും ടെലികോം കമ്പനികളും  ഈ ഉപകരണങ്ങള്‍ വാങ്ങി അവരുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട് .

             ഹ്വാവേ കമ്പനി പുറത്തിറക്കിയ വയര്‍ലെസ്സ് മോഡെം റൂട്ടര്‍ ബി 683 നെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത് .ത്രീ ജി HSPA + ല്‍  ( High Speed ​​Packet Access Plus) 28.8 Mbit/s ഡൌണ്‍ലിങ്ക് സ്പീഡും 5.76 Mbit/s അപ് ലിങ്ക് ്പീഡും  വരെ കിട്ടുന്ന ഈ മോഡെം HSPA (High speed packet access) ല്‍ 7.2 Mbit/s ഡൌണ്‍ലിങ്ക്  സ്പീഡും 5.76Mbit/sഅപ് ലിങ്ക്  സ്പീഡും  , WCDMA യില്‍ 384 Kbit/s , എഡ്ജ് (EDGE)ല്‍ 236.8Kbit/s , GPRS ല്‍ 85.6Kbit/s  എന്നിങ്ങനെ വാഗ്ദാനം ചെയ്യുന്നു . 

                 സിം കാര്‍ഡ് ഇട്ട് തന്നെ ഉപയോഗിക്കാവുന്ന ഈ മോഡെം ഒരു വയര്‍ലെസ്സ് റൂട്ടര്‍ കൂടി ആണ് , 32 ഉപകരണങ്ങളിലേക്ക് ( മൊബൈല്‍ , ലാപ്ടോപ്പ് തുടങ്ങിയ) ഒരേ സമയം വയര്‍ലെസ്സ് വഴി കണക്ട് ചെയ്യാനും ഈ മോഡത്തില്‍ കഴിയും . ഒരു യു എസ് ബി പോര്‍ട്ടും ഒപ്പം നാല് ലാന്‍ (LAN)പോര്‍ട്ടും ഈ മോഡത്തില്‍ ഉണ്ട് .
             മൊബൈല്‍ സേവന ദാതാക്കള്‍ മികച്ച സ്പീഡ് ഉള്ള സേവനം നല്‍കുന്നുണ്ടെങ്കില്‍ മാത്രമേ ഈ മോഡവും സ്പീഡ് നല്‍കൂ എന്ന കാര്യവും ഓര്‍ക്കണേ .