Monday, September 12, 2011

മൊബൈലില്‍ ഫ്രീ ഇന്റര്‍നെറ്റ്‌ വീഡിയോ കാള്‍


മൊബൈലില്‍ ചാറ്റ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ് .
എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഫ്രിംഗ് .

രജിസ്റ്റര്‍ ചെയ്താല്‍  നിങ്ങള്‍ക്കും നിങ്ങളുടെ വിദേശ രാജ്യങ്ങളിലുള്ളതും നാട്ടിലുള്ളതുമായ സുഹൃത്തുക്കളുമായി വീഡിയോ വോയിസ്‌ കാള്‍ ചെയ്യാന്‍ സാധിക്കും .  രജിസ്റ്റര്‍ ചെയ്യുംബോള്‍ കിട്ടുന്ന യുസര്‍നൈം ഉപയോഗിച്ച് ഫ്രണ്ട്സിനെ  ആഡ് ചെയ്യാനും കഴിയും . മറ്റുള്ള സോഫ്റ്റ്‌വെയര്‍ പോലെ തന്നെ നിങ്ങളുടെ യാഹൂ , ഗൂഗിള്‍ , ഹോട്മെയില്‍ ,  തുടങ്ങിയ അക്കൌണ്ടുകളും ഇതിലൂടെ ഓപ്പണ്‍ ചെയ്യാന്‍ കഴിയും .
   
                                                 കൂടാതെ ഫ്രിംഗ്  അപ്ലിക്കേഷന്‍ ഉപയോഗിക്കുന്ന നിങ്ങളുടെ സുഹൃത്തുക്കളുമായി വീഡിയോ ക്യാമറ ഉള്ള ഫോണ്‍ വഴി ത്രീജി(3G) അല്ലെങ്കില്‍ വയര്‍ലെസ്സ് ഇന്റര്‍നെറ്റ്‌ വഴി ഫ്രിംഗ് ടു ഫ്രിംഗ് വീഡിയോ കാള്‍ അല്ലെങ്കില്‍ വോയിസ്‌ കാള്‍ ചെയ്യുവാനും ഇതില്‍   കഴിയും .


                നിങ്ങളുടെ യാഹൂ , ഗൂഗിള്‍ സുഹൃത്തുക്കളുമായും വോയിസ്‌ കാള്‍ ചെയ്യാന്‍ ഇതിലൂടെ സാധിക്കും . ഓണ്‍ലൈനില്‍ ഉള്ളവരുമായി ഫയലുകള്‍ , ഫോട്ടോ ,വീഡിയോ എന്നിവ അയക്കാനും സാധിക്കും .

         നോക്കിയ ഫോണില്‍ ഈ സോഫ്റ്റ്‌വെയര്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകയോ അല്ലെങ്കില്‍ ഒവി (ovi) സ്റ്റോറില്‍ നിന്നോ  ഡൌണ്‍ലോഡ് ചെയ്യുക  .N73 തുടങ്ങിയ ചില ഫോണുകളില്‍ വീഡിയോ കാള്‍ സപ്പോര്‍ട്ട് ചെയ്യുന്നില്ല . എന്നാല്‍ 6120c തുടങ്ങിയ ഫോണുകള്‍ ഇത് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട് .

         ഫ്രിംഗ് വെബ്സൈറ്റ് അഡ്രസ്‌ fring.com  
                   

Tuesday, August 23, 2011

മൊബൈല്‍ 3G ഇന്റര്‍നെറ്റ്‌ ഫ്രീ കാള്‍

നിങ്ങളുടെ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും  ഒരു പോലെ ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ വിവരിക്കുന്നത് . ഇത്തരത്തില്‍ നിരവധി സോഫ്റ്റ്‌വെയര്‍ ഇന്ന് ലഭ്യമാണെങ്കിലും അതില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇത് .
നിംബസ് എന്നാ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിങ്ങളുടെ നിംബസ് സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും 3G വഴി മൊബൈല്‍ ഫോണില്‍ നിന്നും നിംബസ് സുഹൃത്തുക്കളുമായി കാള്‍ ചെയ്യാനും കഴിയും .
കൂടാതെ നിങ്ങളുടെ ജിമെയില്‍ . യാഹൂ , വിന്‍ഡോസ്‌(ഹോട്മെയില്‍) , AIM /mobile me  ,myspace  ,ICQ  , hyves , ഫെയ്സ്ബൂക് ,ട്വിറ്റെര്‍ , തുടങ്ങിയ മറ്റു ചാറ്റിങ് അക്കൌണ്ടുകളും ഒരേ സമയം ഓപ്പണ്‍ ചെയ്യാനും കഴിയും .

ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിങ്ങളുടെ ഗൂഗിള്‍ , യാഹൂ , ഹോട്മെയില്‍  സുഹൃത്തുക്കളുമായും നിംബസ്സില്‍ നിന്നും കാള്‍ ചെയ്യാന്‍ കഴിയും . ഈ സോഫ്റ്റ്‌വെയര്‍ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും ഒരു പോലെ വര്‍ക്ക്‌ ചെയ്യുന്നു . ഗള്‍ഫ്‌ രാജ്യങ്ങളില്‍ വോയിപ് കാള്‍(ഇന്റര്‍നെറ്റ്‌ ഫോണ്‍ കാള്‍) ചെയ്യുന്നതിന് നിംബസ്  ഉപയോഗിക്കുന്നുണ്ട് .
ഇതിനൊക്കെ പുറമേ നിംബസ് സുഹൃത്തുക്കളുമായും ഫയലുകള്‍ ഫോട്ടോ വീഡിയോ തുടങ്ങിയവ അയക്കാനും കഴിയും . നിങ്ങളുടെ സുഹൃത്ത്‌ ഓഫ്‌ ലൈനില്‍ ആണെങ്കിലും ഓണ്‍ലൈനിലെത്തുംബോള്‍ അവ സ്വീകരിക്കാന്‍ കഴിയും .കൂടാതെ ഓഫ്‌ ലൈന്‍ സമയത്ത് സുഹൃത്തുക്കള്‍ അയച്ച സന്ദേശങ്ങള്‍ ഓണ്‍ലൈന്‍ ആവുംബോള്‍ സന്ദേശ രൂപത്തില്‍ അറിയിക്കുകയും ചെയ്യുന്നു  .
കൂടാതെ നിങ്ങളുടെ ഫോണ്‍ കൊണ്ടക്ടുകളില്‍ ആരെങ്കിലും നിംബസ് ഉപയോഗിക്കുന്നവര് ഉണ്ടെങ്കില്‍ ഓണ്‍ ചെയ്യുന്ന സമയത്ത് നമുക്ക് വിവരം നല്‍കുന്നു . ഇവരെ നമുക്ക് നമ്മുടെ അക്കൌണ്ടിലേക് ആഡ് ചെയ്യാനും കഴിയും .
  മൊബൈലില്‍ നിംബസ്സില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ ovi store സന്ദര്‍ശിച്ചു ഡൌണ്‍ലോഡ് ചെയ്യുക . അല്ലെങ്കില്‍ ഇവിടെ ക്ലിക്ക് ചെയ്തു സെര്‍ച്ച്‌ ചെയ്തു ഡൌണ്‍ലോഡ് ചെയ്യുക  .

ആദ്യം നിംബസ്  ഡൌണ്‍ലോഡ് ചെയ്തു പുതിയ അക്കൌണ്ട് രജിസ്റ്റര്‍ ചെയ്യുക . രജിസ്റ്റര്‍ ചെയ്യുംബോള്‍ നിങ്ങളുടെ രാജ്യം മൊബൈല്‍ നമ്പര്‍ എന്നിവ നല്‍കുക

കമ്പ്യൂട്ടറില്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

നിംബസ് വെബ്സൈറ്റ് അഡ്രസ്‌ http://www.nimbuzz.com/  

Monday, July 4, 2011

ഡിസ്പോസിബിള്‍ ഇമെയില്‍


ചില വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇമെയില്‍ അഡ്രസ്‌ കൊടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ടാകുമല്ലോ നിങ്ങള്ക്ക് , എന്നാല്‍ പിന്നീട് അവരുടെ ഓഫറുകളും പരസ്യങ്ങളുമായി ഒരുപാട് ചവറ് മെയില്‍ സഹിക്കേണ്ടിയും വന്നിട്ടുണ്ടാകും അല്ലെ . എന്നാല്‍ അതിനൊരു പോം വഴിയാണ് നിങ്ങള്ക്ക് ഞാന്‍ പരിച്ചയപെടുത്തുന്നത് . ഡിസ്പോസിബിള്‍ മെയില്‍ അഡ്രസ്‌ വെറും പത്തു മിനിറ്റ് ആയുസുള്ള മെയില്‍ അഡ്രസ്‌  http://10minutemail.com/  ഒരു തരത്തിലുള്ള രെജിസ്ട്രേഷനും ആവശ്യമില്ല . നിങ്ങള്‍ ഈ കാണുന്ന വെബ്സൈറ്റില്‍ ഒന്ന് വിസിറ്റ് ചെയ്‌താല്‍ മാത്രം മതി നിങ്ങള്‍ക്കുള്ള മെയില്‍ അഡ്രസ്‌ അവിടെ റെഡി ആയിട്ടുണ്ടാകും .എന്നാല്‍ ആയുസ് വെറും പത്തു മിനിറ്റ് ആണെന്ന കാര്യം മറക്കല്ലേ ..............