Wednesday, June 26, 2013

ഫെയ്സ്ബുക്കിലെ അക്സെപ്റ്റ് ചെയ്യാത്ത ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ എങ്ങനെ കണ്ടു പിടിക്കാം

ഫെയ്സ്ബുക്കില്‍ ഒരുപാട് ഫ്രെണ്ട് റിക്കൊസ്റ്റ് നിങ്ങള്‍ അയച്ചിട്ടുണ്ടാവും , പലരും അത് സ്വീകരിക്കും കുറച്ചൊക്കെ സ്വീകരിക്കാതെ കിടക്കുകയും ചെയ്യും .. കുറെ റിക്കൊസ്റ്റുകള്‍ പെന്റിംഗ് ആയി നില്‍ക്കുമ്പോള്‍ ഫ്രെണ്ട് റിക്കൊസ്റ്റ് അയക്കുന്നത് ബ്ലോക്ക് ആവുകയും ചെയ്യാറുണ്ട് .

എങ്ങനെയാണ് പെന്റിങ്ങില്‍ ഉള്ള ഫ്രെണ്ട് റിക്കൊസ്റ്റുകള്‍ കണ്ടു പിടിക്കുന്നത് എന്നാണു ഇവിടെ കൊടുക്കുന്നത് . ആദ്യമായി Account Settings ക്ലിക്ക് ചെയ്യുക .


ശേഷം താഴെ ചിത്രത്തില്‍ കാണുന്ന പോലെ Download a copy എന്നതില്‍ ക്ലിക്ക് ചെയ്യുക .

പിന്നീട് വരുന്ന പേജില്‍ Expanded Archive എന്നതില്‍ ക്ലിക്ക് ചെയ്യുക .
ശേഷം നിങ്ങളുടെ പാസ്സ്‌വേര്‍ഡ്‌ ടൈപ്പ് ചെയ്ത് Continue അടിക്കുക .
പിന്നീട് Start My Archive എന്നതില്‍ ക്ലിക്ക് ചെയ്യുക . 


ഇനി നിങ്ങള്‍ ഫെയ്സ്ബുക്കില്‍ കൊടുത്ത ഇ മെയില്‍ അഡ്രസ്സിലേക്ക്  ഇത് ഡൌണ്‍ലോഡ് ചെയ്യാനുള്ള ലിങ്ക് വരും . ഇതിന് ഏകദേശം 2 മണിക്കൂര്‍ വേണ്ടി വരും . അതില്‍ ക്ലിക്ക് ചെയ്‌താല്‍  facebook.zip എന്ന ഫയല്‍ ഡൌണ്‍ലോഡ് ആവും .

ഇനി അത് അണ്‍സിപ്പ് ചെയ്യുക . HTML എന്ന ഫോള്‍ഡര്‍ ഓപ്പണ്‍ ചെയ്തു അതില്‍ കാണുന്ന Friend_requests.html എന്ന ഫയലില്‍ ക്ലിക്ക് ചെയ്തു ഓപ്പണ്‍ ചെയ്യുക .


ഇപ്പോള്‍ ബ്രൌസെറില്‍ നിങ്ങള്‍ അയച്ച ഫ്രെണ്ട്  റിക്കൊസ്റ്റുകള്‍ അക്സെപ്റ്റ് ചെയ്യാത്തവര്‍ ആരെല്ലാം ആണെന്ന് കാണാം  ..


ഇനി ഈ റിക്കൊസ്റ്റുകള്‍ എല്ലാം കാന്‍സല്‍ ചെയ്യണം എന്നാഗ്രഹിക്കുന്നവര്‍ക്കായി ഒരു കാര്യം .. ഓരോ ആളുകളുടെയും പേര് അത് പോലെ ഫെയ്സ്ബുക്കില്‍ സെര്‍ച്ച്‌ ചെയ്യുക . പിന്നീട് താഴെ ചിത്രത്തില്‍ കാണുന്ന പോലെ Cancel request അടിക്കാം ..



Thursday, May 23, 2013

മികച്ച പത്ത് വെബ് ബ്രൌസെറുകള്‍

ഇന്‍റര്‍നെറ്റ് ഉപയോഗിക്കാന്‍ നമ്മെ സഹായിക്കുന്ന ബ്രൌസെറുകളില്‍ മികച്ച പത്ത് എണ്ണം ആണ് ഇവിടെ കൊടുക്കുന്നത് . ഏറ്റവും കൂടുതല്‍ ആളുകള്‍ ഉപയോഗിക്കുന്ന മൂന്ന്‍ ബ്രൌസറുകള്‍ ആണ്  ഗൂഗിള്‍ ക്രോം , ഫയര്‍ഫോക്സ് ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ എന്നിവ . 

1. ഗൂഗിള്‍ ക്രോം 
റേറ്റിംഗ് : 9.85/10

                                                    2. മൊസ്സില്ല ഫയര്‍ഫോക്സ് 
                                                          റേറ്റിംഗ് : 9.33/10

3. ഇന്‍റര്‍നെറ്റ് എക്സ്പ്ലോറര്‍ 
റേറ്റിംഗ് : 9.08/10
4. ഒപേര 
  റേറ്റിംഗ് : 9.03/10
5. സഫാരി 
  റേറ്റിംഗ് : 8.70/10
6. മാക്സ്ത്തോണ്‍ 
  റേറ്റിംഗ് : 8.03/10
7. റോക്ക്മെല്‍റ്റ്
  റേറ്റിംഗ് : 7.38/10
8. സീമങ്കി 
  റേറ്റിംഗ് : 6.95/10
9. ഡീപ്നെറ്റ് എക്സ്പ്ലോറര്‍ 
  റേറ്റിംഗ് : 6.83/10
10. അവാന്‍റ് ബ്രൌസര്‍ 
  റേറ്റിംഗ് : 6.58/10

( റിവ്യൂസിന് കടപ്പാട് : ടോപ് ടെന്‍ റിവ്യൂസ് )

Thursday, May 9, 2013

തരംഗമാവാന്‍ KALQ കീബോഡ് എത്തി

QWERTY ( ക്വിവെര്‍ട്ടി )കീബോര്‍ഡുകളെക്കാള്‍ വേഗത്തില്‍ ടൈപ് ചെയ്യാന്‍ സാധിക്കുന്ന കാല്‍ഖ് ( KALQ ) കീബോര്‍ഡ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ എത്തി .

തള്ളവിരല്‍ ഉപയോഗിച്ച് വേഗത്തില്‍ ടൈപ് ചെയ്യുന്നതിന് ക്വിവെര്‍ട്ടി കീബോര്‍ഡ് പര്യാപ്തമല്ലെന്ന തിരിച്ചറിവില്‍ നിന്നാണ് ഇതിനു ഇണങ്ങിയ പുതിയ കീബോര്‍ഡ് ലേഔട്ടിനെ കുറിച്ചു ഗവേഷകര്‍ ആലോചിച്ചത് . മൊബൈല്‍ ഡിവൈസുകളില്‍ ക്വിവെര്‍ട്ടി ഉപയോഗിച്ച് മിനുട്ടില്‍ 20 വാക്കുകളാണ് പരമാവധി ടൈപ് ചെയ്യാനാവുക , പുതിയ ലെ ഔട്ട്‌ ഉപയോഗിച്ചാല്‍ 37 വാക്കുകള്‍ വരെ ടൈപ് ചെയ്യാനാവുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നുണ്ട് .  മൊണ്ടാന ടെക് , സെന്റ്‌ ആന്‍ഡ്ര്യൂസ് യൂനിവേഴ്സിറ്റികളിലെയും മാക്സ്പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂറ്റ് ഫോര്‍ ഇന്ഫൊര്‍മാറ്റിക്സിലെയും ഗവേഷകരാണ് കാല്‍ഖ് ലെഔട്ട്‌ കണ്ടെത്തിയത് .

ടച്ച് സ്ക്രീന്‍ ഡിവൈസുകളില്‍ ക്വിവെര്‍ട്ടി കീബോര്‍ഡിനെക്കാള്‍ 34 ശതമാനം വേഗത്തില്‍ ടൈപ് ചെയ്യാന്‍ കാല്‍ഖ് സഹായിക്കും .

കാല്‍ഖ് കീബോര്‍ഡ് ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്തു പ്ലേ സ്റ്റോറില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്യാം .
ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്‍സ്റ്റാള്‍ ചെയ്തതിനു ശേഷം കാല്‍ഖ് കീബോര്‍ഡ് സെലെക്റ്റ് ചെയ്യണം , അതിനായി താഴെ പറയുന്ന രീതിയില്‍ ചെയ്യാം .

Android Ginger Bread 2.3 വേര്‍ഷന്‍ :
SETTINGS > LANGUAGE & KEYBOARD > KEYBOARD SETTINGS > SELECT KEYBOARD > SELECT INPUT METHOD > Change KEYBOARD

Android ICS 4.0 വേര്‍ഷന്‍ :
SETTINGS > LANGUAGE & INPUT > KEYBOARD AND INPUT METHODS > SELECT KALQ KEYBOARD > DEFAULT > Change KEYBOARD


Friday, March 1, 2013

ഗ്യാലക്സി ഗ്രാന്റുമായി സാംസങ്



 ( മാര്‍ച്ച് ലക്കം ഇ മഷി  ഓണ്‍ലൈന്‍ മാസികയില്‍ വന്ന ലേഖനം )

മൊബൈല്‍ ഫോണ്‍ രംഗത്ത് സംസങ്ങിനെ മുന്‍പന്തിയിലേക്ക് എത്തിച്ചത് ഗ്യാലെക്സി ശ്രേണിയുള്ള ഫോണുകളായിരുന്നു , ഗ്യാലക്സിയുടെ പുതിയ ഫോണ്‍ ആയ ഗ്രാന്‍റ് ( i 9080 ) ആണ് നമ്മള്‍ പരിചയപ്പെടുന്നത് . മിനി സിം ഉപയോഗിക്കാവുന്ന ഈ ഫോണിന് 162 ഗ്രാം ആണ് ഭാരം .  വയര്‍ലെസ്സും ഹൈ സ്പീഡ് ബ്ലൂടൂത്തും ലഭിക്കുന്ന  ഈ ഫോണില്‍ 3G യില്‍ 21 Mbps വരെ ഡൌണ്‍ ലിങ്ക് വേഗതയും 5.76 Mbps വരെ അപ് ലിങ്ക് വേഗതയും കിട്ടുന്നു . 3264x2448 Pixel ഫോട്ടോയും 1080 Pixel  HD വീഡിയോയും റിക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും .


സാംസങ് ഗ്യാലക്സി ഗ്രാന്‍റിന്‍റെ മറ്റു പ്രത്യേകതകള്‍ :

> അണ്ട്രോയിഡ് ജെല്ലിബീന്‍ ( v 4.1.2 )
> ഡ്യുവല്‍ കോര്‍ 1.2 GHz പ്രൊസസ്സര്‍
> 1 GB റാം
> 5 ഇഞ്ച് ഡിസ്പ്ലേ
> 8 മെഗാ പിക്സല്‍ റിയര്‍ ക്യാമറ
> 2 മെഗാ പിക്സല്‍ ഫ്രന്‍റ് ക്യാമറ
> ബാറ്ററി കപ്പാസിറ്റി 2100 mAh
> 8 GB ഇന്റേര്‍ണല്‍ ഫോണ്‍ മെമ്മറി ,  64 GB വരെ ഉള്ള എസ് ഡി കാര്ഡ്  സപ്പോര്‍ട്ട് ചെയ്യും

ഗ്രാന്‍റ് ഡ്യുവസ് ( i 9082 ) എന്ന പേരില്‍ ഡ്യുവല്‍ സിം മോഡല്‍ ജനുവരിയില്‍  വിപണിയിലെത്തിയിട്ടുണ്ട്  .

Friday, February 22, 2013

4999 രൂപക്ക് ഡബിള്‍ സിം അണ്ട്രോയിഡ് ഫോണ്‍


ഇന്‍റര്‍നെറ്റ് റൂട്ടര്‍ , മോഡം എന്നിവ വില്പന കൊണ്ട് ലോകത്താകമാനം അറിയപ്പെടുന്ന കമ്പനിയായ Huawei നിര്‍മിച്ച വില കുറഞ്ഞ വിഭാഗത്തില്‍ പെടുന്ന ഫോണ്‍ ആണ് Ascend Y 210 . 3ജി യും വയര്‍ലെസ്സും ബ്ലൂടൂത്തും സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഫുള്‍ ടച്ച് സ്ക്രീന്‍ ഫോണിന് 120 ഗ്രാം ഭാരം ആണുള്ളത് . 3G യില്‍ 7.2 Mbps ഡൌണ്‍ ലിങ്ക് സ്പീഡ് ലഭിക്കുന്ന ഈ ഫോണ്‍ ബൂട്ട് ചെയ്യാന്‍ 5 സെക്കന്‍ഡ് മതിയാവും . വൈഫൈ ഹോട്സ്പോട്ട് ആയും ഈ ഫോണ്‍ ഉപയോഗിക്കാം . 


Huawei Ascend Y 210 ന്റെ സവിഷേശതകള്‍ :


> അണ്ട്രോയിഡ്  ജിഞ്ചര്‍ബ്രെഡ് ( v 2.3 )
> 1 GHz ARM Cortex A5 പ്രൊസസ്സര്‍
> 256 MB റാം
> 3.5 ഇഞ്ച് ഡിസ്പ്ലേ ( 320x480 )
> 2 മെഗാ പിക്സല്‍ റിയര്‍ ക്യാമറ
>  ബാറ്ററി കപ്പാസിറ്റി 1700 mAh
> 512 MB ഇന്റേര്‍ണല്‍ ഫോണ്‍ മെമ്മറി ,  32 GB വരെ ഉള്ള എസ് ഡി കാര്ഡ്  സപ്പോര്‍ട്ട് ചെയ്യും

Y 210 D  എന്ന ഡ്യുവല്‍ സിം ( GSM + GSM /WCDMA )ഇടാവുന്ന മോഡല്‍ ആണ് ഇന്ത്യയില്‍  വിപണിയിലെത്തിയിട്ടുള്ളത് . ഈ ഫോണിന് 4999 രൂപയാണ് വില . ഇവിടെ ക്ലിക്ക് ചെയ്താല്‍ ഓണ്‍ലൈന്‍ ആയി ബുക്ക് ചെയ്യാം .

Sunday, February 17, 2013

എങ്ങനെ സ്ക്രീന്‍ ഷോട്ട് എടുക്കാം

കമ്പ്യൂട്ടറില്‍ എങ്ങനെയാണ് സ്ക്രീന്‍ ഷോട്ട് എടുക്കുന്നത് എന്നു നോക്കാം . ഇതൊരു പുതിയ അറിവില്ല , എന്നാല്‍ അറിയാത്തവര്‍ക്ക് വേണ്ടി മാത്രം പോസ്റ്റ് ചെയ്യുന്നു .

1. പ്രിന്‍റ് സ്ക്രീന്‍ വഴി 


സ്ക്രീന്‍ ഷോട്ട് എടുക്കേണ്ട സ്ക്രീനില്‍ കീബോര്‍ഡില്‍ ഉള്ള PrntScr ബട്ടണ്‍ ക്ലിക്ക് ചെയ്യുക .

ശേഷം START ബട്ടണ്‍ അടിച്ചു All Programs > Accessories > Paint ഓപണ്‍ ചെയ്യുക .



അതിലേക്ക് പേസ്റ്റ് ചെയ്യുക , പേസ്റ്റ് ചെയ്യാന്‍ Ctrl+V ക്ലിക്ക് ചെയ്യാം അല്ലെങ്കില്‍ ഓപ്ഷന്‍ അടിച്ചു Paste എന്നതില്‍ ക്ലിക്ക് ചെയ്യാം അതുമല്ലെങ്കില്‍ താഴെ ചിത്രത്തില്‍ കാണുന്ന പോലെ Paste എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തു താഴെ വരുന്ന Paste എന്നതില്‍ ക്ലിക്ക് ചെയ്യാം .



ഇനി ആവശ്യമുള്ള ഭാഗം മാത്രം കട്ട് ചെയ്യാന്‍ Select എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക , എന്നിട്ട് ആവശ്യമുള്ള ഭാഗത്ത് വെച്ച് മൌസിന്‍റെ ഇടത് ബട്ടണ്‍ പ്രെസ്സ് ചെയ്തു മൌസ് വലിക്കുക .



ശേഷം മുകളില്‍ ഉള്ള Crop എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ഇനി ഇത് സേവ് ചെയ്യാം , save എന്നതില്‍ ക്ലിക്ക് ചെയ്തു ഫോള്‍ഡര്‍ സെലെക്റ്റ് ചെയ്തു ഫയല്‍ നെയിം കൊടുത്ത് സേവ് ചെയ്യാം , അല്ലെങ്കില്‍ Save as എന്നതില്‍ ക്ലിക്ക് ചെയ്തു PNG , JPEG , BMP , GIF തുടങ്ങിയ ഫോര്‍മാറ്റുകളില്‍ സേവ് ചെയ്യാം .


2. വിന്‍ഡോസ് 7ല്‍ സ്നിപ്പിങ്ങ് ടൂള്‍ വഴി 

വിന്‍ഡോസ് 7 മുതല്‍ ഉള്ള സിസ്റ്റെത്തില്‍ Snipping Tool എന്ന ആപ്ലിക്കേഷന്‍ ഉണ്ട് .  START ബട്ടണ്‍ അടിച്ചു All Programs > Accessories > Snipping Tool എന്നത് ഓപണ്‍ ചെയ്തു സ്ക്രീന്‍ ഷോട്ട് എടുക്കാം . ഓപണ്‍ ചെയ്താല്‍ വരുന്ന ചെറിയ വിന്‍ഡോയില്‍ കാണുന്ന New എന്നതില്‍ ക്ലിക്ക് ചെയ്താല്‍ നാല് ഓപ്ഷന്‍ ഉണ്ട് .


ഒന്നാമത്തേത് Free-form Snip ഇതില്‍ നമുക്ക് എങ്ങനെ വേണമെങ്കിലും കട്ട് ചെയ്തെടുക്കാം , രണ്ടാമത്തെ Rectangular Snip ല്‍ ചതുരത്തില്‍ നമുക്ക് കട്ട് ചെയ്യാം , മൂന്നാമത്തെ Window Snipല്‍ നമുക്ക് ആവശ്യമുള്ള വിന്‍ഡോ നമുക്ക് കട്ട് ചെയ്യാം , നാലാമത്തെ Full-screen Snip ല്‍ ഫുള്‍ സ്ക്രീന്‍ ആയും കട്ട് ചെയ്യാം . 

ശേഷം വരുന്ന File എന്ന ഓപ്ഷനിലെ Save as എന്ന ബട്ടണ്‍ അടിച്ച് ഫോള്‍ഡറും ഫയല്‍ നെയിമും കൊടുത്ത് സേവ് ചെയ്യാം 

Thursday, February 7, 2013

ഹ്വാവേയുടെ വയര്‍ലെസ്സ് മോഡെം റൂട്ടര്‍


(ഫെബ്രുവരി ലക്കം ഇ മഷി  ഓണ്‍ലൈന്‍ മാസികയില്‍ വന്ന ലേഖനം )

ലോകത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ നിര്‍മ്മാണ കമ്പനിയായ ഹ്വാവേ യു എസ് ബി മോഡെം , വയര്‍ലെസ്സ് മോഡെം , മൊബൈല്‍ ഫോണുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ പുറത്തിറക്കുന്നുണ്ട് . മിക്ക രാജ്യങ്ങളിലേയും ടെലികോം കമ്പനികളും  ഈ ഉപകരണങ്ങള്‍ വാങ്ങി അവരുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട് .

             ഹ്വാവേ കമ്പനി പുറത്തിറക്കിയ വയര്‍ലെസ്സ് മോഡെം റൂട്ടര്‍ ബി 683 നെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത് .ത്രീ ജി HSPA + ല്‍  ( High Speed ​​Packet Access Plus) 28.8 Mbit/s ഡൌണ്‍ലിങ്ക് സ്പീഡും 5.76 Mbit/s അപ് ലിങ്ക് ്പീഡും  വരെ കിട്ടുന്ന ഈ മോഡെം HSPA (High speed packet access) ല്‍ 7.2 Mbit/s ഡൌണ്‍ലിങ്ക്  സ്പീഡും 5.76Mbit/sഅപ് ലിങ്ക്  സ്പീഡും  , WCDMA യില്‍ 384 Kbit/s , എഡ്ജ് (EDGE)ല്‍ 236.8Kbit/s , GPRS ല്‍ 85.6Kbit/s  എന്നിങ്ങനെ വാഗ്ദാനം ചെയ്യുന്നു . 

                 സിം കാര്‍ഡ് ഇട്ട് തന്നെ ഉപയോഗിക്കാവുന്ന ഈ മോഡെം ഒരു വയര്‍ലെസ്സ് റൂട്ടര്‍ കൂടി ആണ് , 32 ഉപകരണങ്ങളിലേക്ക് ( മൊബൈല്‍ , ലാപ്ടോപ്പ് തുടങ്ങിയ) ഒരേ സമയം വയര്‍ലെസ്സ് വഴി കണക്ട് ചെയ്യാനും ഈ മോഡത്തില്‍ കഴിയും . ഒരു യു എസ് ബി പോര്‍ട്ടും ഒപ്പം നാല് ലാന്‍ (LAN)പോര്‍ട്ടും ഈ മോഡത്തില്‍ ഉണ്ട് .
             മൊബൈല്‍ സേവന ദാതാക്കള്‍ മികച്ച സ്പീഡ് ഉള്ള സേവനം നല്‍കുന്നുണ്ടെങ്കില്‍ മാത്രമേ ഈ മോഡവും സ്പീഡ് നല്‍കൂ എന്ന കാര്യവും ഓര്‍ക്കണേ .

Saturday, December 1, 2012

സാംസങ്ങിന്റെ ഗ്യാലക്സി s4 വരുന്നു



മൊബൈല്‍ ഫോണ്‍ രംഗത്ത് സാംസങ്ങിനെ മികച്ച സ്ഥാനത്തേക്ക് കൊണ്ട് വന്നത് ഗ്യാലക്‌സി ശ്രേണിയിലുള്ള ഫോണുകളായിരുന്നു. ഗ്യാലക്‌സി എസ് 2 ചരിത്ര വിജയം നേടിയപ്പോള്‍ സാംസങ്ങ് മൊബൈല്‍ ഫോണ്‍ രംഗത്ത് അവരുടെ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. പിന്നാലേ വന്ന ടാബും എസ് 3 യും വില്‍പനയില്‍ വന്‍ മുന്നേറ്റം ആണ് കൈവരിച്ചത്.
ഗ്യാലക്‌സി എസ് 3 വില്‍പന നവംബറില്‍ മൂന്ന് കോടി കടന്നിരുന്നു. നോട്ട് രണ്ട് വിപണിയിലിറങ്ങി രണ്ടുമാസത്തിനകം 50 ലക്ഷം എണ്ണം വിറ്റു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എസ് 3 ആപ്പിളിന്റെ ഐ ഫോണ്‍ 4 എസിനെ കടത്തിവെട്ടി. 1.8 കോടി എസ് 3 വിറ്റപ്പോള്‍ ഐ ഫോണ്‍ 1.62 കോടിയാണ് വിറ്റത്. എസ് 3യുടെ 4.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സാംസങ്ങിനെ ജൂലൈ സെപ്റ്റംബര്‍ പാദത്തില്‍ 73 കോടി ഡോളര്‍ പ്രവര്‍ത്തനലാഭം നേടാന്‍ സഹായിച്ചിരുന്നു. എന്നാല്‍ നവംബര്‍ അവസാനം എസ് 3യെ മറികടന്ന് ഐഫോണ്‍ 5 വിപണിയില്‍ മേല്‍ക്കൈ നേടിയെങ്കിലും വൈകാതെ സാംസങ് മൊബൈല്‍ ഫോണ്‍ രംഗത്ത് ഒന്നാമനാവും എന്ന നിലയിലേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ നീങ്ങുന്നത് .
ഗ്യാലക്‌സി ശ്രേണിയില്‍ തന്നെ സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണ്‍ ആയി ഇനി വരാനുള്ളത് എസ് 4 ആണ്. ജനുവരി എട്ട് മുതല്‍ 11 വരെ നടക്കുന്ന കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോയില്‍ (സി.ഇ.എസ്) പ്രദര്‍ശിപ്പിച്ചേക്കും. ഇതേവര്‍ഷം ഫെബ്രുവരി 25 മുതല്‍ 28 വരെ സ്‌പെയിനിലെ ബാഴ്‌സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലും എസ് 4 പ്രദര്‍ശിപ്പിക്കും. മിക്കവാറും 2013 മാര്‍ച്ചിലോ അല്ലെങ്കില്‍ ഏപ്രിലിലോ എസ് 4 രംഗപ്രവേശം ചെയ്യുമെന്നാണ് കരുതപ്പെടുന്നത് . 4.99 ഇഞ്ച് ഡിസ്പ്‌ളേയാകും എസ് 4നുണ്ടാകുക എന്നാണ് കരുതപ്പെടുന്നത്.
പ്രത്യേകതകള്‍
13 മെഗാപിക്സല്‍ ക്യാമറ, ഫുള്‍ എച്ച്.ഡി വീഡിയോ റെക്കോര്‍ഡിങ്, 1920* 1080 പിക്സല്‍ ഫുള്‍ എച്ച്.ഡി റസല്യൂഷന്‍, ഒരിഞ്ചില്‍ 441 പിക്സലുള്ള സൂപ്പര്‍ അമോലെഡ് സ്ക്രീന്‍, പോറല്‍ വീഴാത്ത കോണിങ് ഗൊറില്ല ഗ്ളാസ് രണ്ട്, 64 ജി.ബി വരെ മെമ്മറി കാര്‍ഡിടാവുന്ന സ്ളോട്ട്, എക്സൈനോസ് 5450 നാല് കോര്‍ രണ്ട് ജിഗാ ഹെര്‍ട്സ് പ്രോസസര്‍, രണ്ട് ജി.ബി റാം, പുതിയ ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഓപറേറ്റിങ് സിസ്റ്റം, 2 ജി, 3ജി,  4 ജി എല്‍.ടി.ഇ എന്നിവയും എസ് 4 ഇല്‍ ഉണ്ടാകുമെന്നാണ് സൂചന.

Thursday, November 29, 2012

ഫെയ്സ്ബുക്ക് ഇനി സ്കൈപ്പിലും

ലോകത്താകമാനം 650 മില്ല്യണ്‍ ഉപയോക്താക്കളുള്ള സ്കൈപ്പ് പുതിയ വേര്‍ഷനുമായി രംഗത്തെത്തി . 

ലോകമെമ്പാടുമുള്ള സ്കൈപ്പ്  ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുമായി സ്കൈപ്പ് മെസ്സെഞ്ചേറില്‍ നിന്നു വീഡിയോ കാള്‍ ചെയ്യാനും , ഓഡിയോ കാള്‍ ചെയ്യാനും ഇതില്‍ കഴിയും , കൂടാതെ സുഹൃത്തുക്കളുടെ അപ്ഡേറ്റുകള്‍ കാണാനും ലൈക്കും കമ്മേന്‍റും ചെയ്യാനും കഴിയുന്ന  രീതിയില്‍ ഉള്ളതാണ് പുതിയ വേര്‍ഷന്‍ .


വേര്‍ഷന്‍ 6.0.60.126 തീര്‍ച്ചയായും സ്കൈപ്പ് ഉപയോഗിയ്ക്കുന്ന എന്നാല്‍ ഫെയ്സ്ബുക്ക് ബ്ളോക്ക് ചെയ്ത ഒഫ്ഫീസുകളിലെ ആളുകള്‍ക്ക് ഒരു അനുഗ്രഹം തന്നെ ആയിരിയ്ക്കും . 

ഈ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക . 

ഈ സോഫ്റ്റ് വെയര്‍ ഡൌണ്‍ലോഡ് ചെയ്തു ഇന്സ്റ്റാള് ചെയ്താല്‍ വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ ഫെയ്സ്ബുക്ക് യൂസര്നെയിമും പാസ്സ് വേര്‍ടും കൊടുത്ത് സൈന്‍ ഇന്‍ ചെയുക . അപ്പോള്‍ നിങ്ങളുടെ അക്കൌണ്ട് ഓപ്പണ്‍ ആയി വരും . ഇനി ഇതിന്റെ സവിശേഷതകള്‍ നമുക്ക് നോക്കാം . 

ഇനി താഴെ ചിത്രത്തില്‍ കാണുന്ന ചുവന്ന ആടയാളം ഉള്ള ഭാഗത്ത് നിന്നു നമ്മുടെ കോണ്‍ടാക്റ്റ് ഏതാണ് വേണ്ടത് എന്നു നമുക്ക്  സെലെക്റ്റ് ചെയ്യാം .


താഴെ ചിത്രത്തില്‍ കാണുന്ന ചുവന്ന അടയാളപ്പെടുത്തിയ കോളത്തില്‍ നമുക്ക് നമ്മുടെ സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാം .


താഴെ കാണുന്ന ഫോട്ടോയില്‍ ചുവന്ന വരയില്‍ ഉള്ളതാണ് ഓണ്‍ലൈനില്‍ ഉള്ള നമ്മുടെ സുഹൃത്തുക്കള്‍ , അതില്‍ ക്ലിക്ക് ചെയ്താല്‍ സ്കൈപ്പില്‍ കാള്‍ ചെയ്യുന്ന പോലെ തന്നെ നമുക്ക് കാള്‍ ചെയ്യാന്‍ കഴിയും 


ഇനി കാണുന്ന രണ്ടു ബട്ടണുകളില്‍ ആദ്യത്തേത് ലൈക് ബട്ടനും രണ്ടാമത്തേത് കമെന്‍റ് ബട്ടനും ആണ് , കമ്മന്‍റ് ബട്ടണില്‍  ക്ലിക്ക് ചെയ്താല്‍ കമ്മന്‍റ് ടൈപ്പ് ചെയ്യാനുള്ള ബോക്സ് വരും .


ഓണ്‍ലൈനില്‍ ഉള്ള സുഹൃത്തുക്കളുടെ പേരിനു നേരെ വരുമ്പോള്‍ വീഡിയോ കാള്‍ ബട്ടണ്‍ വരും , അതിലോടെയും വീഡിയോ കാള്‍ ചെയ്യാം . 


സ്കൈപ്പിനെ മൈക്രോസോഫ്റ്റ്  850 കോടി അമേരിക്കന്‍ ഡോളെറിന് സ്വന്തമാക്കിയത് ഏതാനും മാസം മുമ്പാണ്  എന്നത് അറിഞ്ഞിരിക്കേണ്ട മറ്റൊരു കാര്യം തന്നെ ആണ് .

Monday, October 15, 2012

മലയാളം ഡിസൈനിംഗ് ഫോണ്ടുകള്‍


ആൻഡ്രോയിഡ് മൊബൈലിലും കമ്പ്യൂട്ടറിലും ഫോട്ടോഷോപ്പിലും ഡിസൈനിങ്ങിനും ഉപയോഗിക്കാവുന്ന മലയാളം ഫോണ്ടുകള്‍ പലരും അന്വേഷിച്ചു നടക്കുന്നതായി കണ്ടത് കൊണ്ടാണ് ഞാന്‍ ഈ പോസ്റ്റ്‌ ഇടുന്നത് .എന്റെ കയ്യില്‍ ഉള്ള എല്ലാ ഫോണ്ടുകളും ഞാന്‍ ഇവിടെ നല്‍കുന്നു . സിപ് ( zip )  ഫയല്‍ extract ചെയ്തു ഇന്‍സ്റ്റാല്‍ ചെയ്യുക . മുന്നൂറില്‍  കൂടുതല്‍ ഫോണ്ടുകള്‍ ഈ ഫയലില്‍ ഉണ്ട്  .

                    മലയാളം ഫോണ്ടുകള്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ താഴെ  ക്ലിക്ക് ചെയ്യുക .


download 4

Tuesday, October 9, 2012

മലയാളത്തിലെ ഇന്റര്‍നെറ്റ്‌ മാഗസിനുകള്‍





മലയാളത്തില്‍ ഇന്റര്‍നെറ്റ്‌ മാഗസിനുകളുടെ വരവ് പുത്തന്‍ ഉണര്‍വ്വ് നല്‍കുന്നു. ഈ വര്‍ഷത്തില്‍ നിരവധി ഓണ്‍ലൈന്‍  മാഗസിനുകളാണ് രംഗപ്രവേശനം ചെയ്തത് . പുതു മുഖ  എഴുത്തുകാര്‍ക്ക് അവരുടെ കഴിവ് തെളിയിക്കാന്‍ ഒരു അവസരം കൂടി ആണിത്

മലയാളം ബ്ലോഗ്ഗേര്‍സിന്റെ കീഴില്‍ തന്നെ രണ്ടു മാഗസിനുകള്‍  പുറത്തിറങ്ങിയപ്പോള്‍ അത് ബ്ലോഗ്ഗ് എഴുത്തുകാര്‍ക്ക് നല്ല ഒരു അവസരം തന്നെ നല്‍കി . നിലവാരത്തിന്റെ കാര്യത്തില്‍ മുന്‍പന്തിയില്‍ നിന്ന് കൊണ്ട് തന്നെ  പി ഡി എഫ് ആയി ഡൌണ്‍ലോഡ് ചെയ്യാനുള്ള സൗകര്യം കൂടി ഈ രണ്ടു മാസികകളും ഉള്‍പെടുത്തിയിട്ടുണ്ട് .

        " മഴവില്ല് " എന്നപേരില്‍ ഉള്ള മാഗസിന്‍ 2012 ആഗസ്റ്റിലാണ് പുറത്തിറങ്ങിയത് , എഴുത്തുകാര്‍ക്ക് അവരുടെ രചനകള്‍ mazhavillumagazine@gmail.com എന്ന ഇ മെയിലിലേക്ക് അയക്കാവുന്നതാണ്
 . താഴെ കാണുന്ന ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ മഴവില്ല് സന്ദര്‍ശിക്കാം.

           പിന്നീട് സെപ്റ്റംബറില്‍ " ഇ-മഷി " മാസികയും പുറത്തിറങ്ങി ,  എഴുത്തുകാര്‍ക്ക് അവരുടെ രചനകള്‍ malayalambloggers@gmail.com എന്ന ഇ മെയിലിലേക്ക് അയക്കാവുന്നതാണ് . താഴെ ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ ഇ-മഷിയില്‍ എത്താം .



മയില്‍‌പ്പീലി  എന്നാ പേരില്‍ ജൂലൈ മുതല്‍ പുറത്തിറങ്ങുന്ന മറ്റൊരു  മാഗസിനും മലയാളത്തില്‍ ഉണ്ട് , മയില്‍‌പ്പീലി സന്ദര്‍ശിക്കാന്‍ 
ചിത്രത്തില്‍ ക്ലിക്ക്   ചെയ്യുക



കൂടാതെ ദര്‍ശന്‍ എന്ന 
പുതിയ മാഗസിന്‍ കൂടി ഈ മാസം 
പുറത്തിറങ്ങിയിട്ടുണ്ട് , അവിടെ എത്താന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക

 ആരോഗ്യ മേഖലയിലേക്ക് വെളിച്ചം വീശാന്‍ സ്പന്ദനം എന്ന ഇ മാഗസിനും ഈ മാസം മുതല്‍ എത്തി , നിരവധി ഭിഷഗ്വരന്മാരുടെ ലേഖനങ്ങളുമായി സ്പന്ദനത്തിന്റെ കടന്നു വരവും ഈ മാസം ഉണ്ടായി .അവിടെ എത്താന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക .

കൂടാതെ 2010 ആഗസ്റ്റില്‍ തുടങ്ങിയ ലൈഫ്സ്റ്റൈല്‍ എന്ന മാഗസിനും ഓണ്‍ലൈന്‍ രംഗത്ത് സജീവമായി ഉണ്ട് . അവിടെ എത്താന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക .

സിനിമാ രംഗത്തെ പുത്തന്‍ വിശേഷങ്ങളുമായി മൂവീ ടുഡേയും ഇ മാഗസിന്‍ ആയി സെപ്റ്റംബര്‍ മുതല്‍ അരങ്ങിലെത്തി . അവിടെ എത്താന്‍ ചിത്രത്തില്‍ ക്ലിക്ക് ചെയ്യുക 

               ഓണ്‍ലൈന്‍ മാഗസിനുകള്‍ ഇനിയും അണിയറയില്‍ ഒരുങ്ങുമ്പോള്‍ തീര്‍ച്ചയായും പുതുമുഖ എഴുത്തുകാര്‍ക്കും  പ്രവാസികള്‍ അടക്കമുള്ള വലിയൊരു വിഭാഗം വായനക്കാര്‍ക്കും  ഇതൊരു ആശ്വാസം   തന്നെ ആവും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല .