Thursday, November 10, 2011

സ്കൈപ് മൊബൈല്‍ ഫോണിലും

കമ്പ്യൂട്ടറില്‍ വീഡിയോ കാള്‍ ചെയ്യാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പേ ഉപയോഗിച്ച് വരുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് സ്കൈപ് . കമ്പ്യൂട്ടറും വെബ്‌ക്യാമും ഉള്ള ഇന്റര്‍നെറ്റ്‌ ഉപയോക്താക്കള്‍ക്ക് തമ്മില്‍ പരസ്പരം കണ്ടു സംസാരിക്കാന്‍ മാത്രമേ ഇതില്‍ ആദ്യ കാലങ്ങളില്‍ സാധിക്കുമായിരുന്നുള്ളൂ . എന്നാല്‍ ഇപ്പോള്‍ നിങ്ങളുടെ മൊബൈല്‍ ഫോണില്‍ നിന്നും നിങ്ങള്ക്ക് സ്കൈപ് കാള്‍ ചെയ്യാന്‍ കഴിയും .അതിനായി നിങ്ങളുടെ ഫോണില്‍ സ്കൈപ് സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റോള്‍ ചെയ്യുകയാണ് വേണ്ടത്  , അതിനു ശേഷം ഒരു അക്കൗണ്ട്‌ നിര്‍മിച്ചു നിങ്ങളുടെ സുഹൃത്തുക്കളെ ആഡ് ചെയ്യുക , 3G ഉള്ള എല്ലാ ഫോണുകളിലും സ്കൈപ് വര്‍ക്ക്‌ ചെയ്യുന്നുണ്ട് . എന്നാല്‍ ചില ഫോണുകളില്‍ മാത്രമേ വീഡിയോ...

Tuesday, October 11, 2011

മലയാളത്തില്‍ ജിമെയില്‍ ഇമെയില്‍ അയക്കാം

നിങ്ങളുടെ കമ്പ്യൂട്ടറില്‍  നിന്നും നിങ്ങള്ക്ക് മലയാളത്തില്‍ ഒരു ഇമെയില്‍ അയക്കേണ്ടതായി വന്നിട്ടുണ്ടോ , എങ്കില്‍ ഇതാ അതിനൊരു വഴി . നിങ്ങളുടെ ജിമെയില്‍ അക്കൌന്റ് ഓണ്‍ ചെയ്തു ഇടതു വശത്തുള്ള കമ്പോസ് മെയില്‍ എന്ന ഓപ്ഷനില്‍  ക്ലിക്ക് ചെയ്യുക .അതിനു ശേഷം താഴെ കാണുന്ന ചിത്രത്തിലേത് ഉള്ളത് പോലെ അറ്റാച്ച് ഫയല്‍ (attach file ) എന്നതിന് താഴെ ഉള്ള അ എന്നതില്‍ ക്ലിക്ക് ചെയ്യുക .ചിത്രം നോക്കുക ഇനി നിങ്ങള്‍ ഇംഗ്ലീഷില്‍ മലയാളം വാക്കുകള്‍ എഴുതി നോക്കൂ , ഉദാഹരണമായി malayalam എന്ന് എഴുതി സ്പേസ് ബട്ടന്‍ അടിച്ചു നോക്കൂ , ഇപ്പോള്‍ അത് ഇങ്ങനെ വന്നിട്ടുണ്ടാവും മലയാളം ഇങ്ങനെ ഏതു മലയാളം വാക്കും നിങ്ങള്ക്ക് എഴുതാവുന്നതാണ്...

Monday, September 12, 2011

മൊബൈലില്‍ ഫ്രീ ഇന്റര്‍നെറ്റ്‌ വീഡിയോ കാള്‍

മൊബൈലില്‍ ചാറ്റ് ചെയ്യാന്‍ ഉപയോഗിക്കാവുന്ന നിരവധി സോഫ്റ്റ്‌വെയറുകള്‍ ഇന്ന് ലഭ്യമാണ് .എന്നാല്‍ ഇതില്‍ നിന്നും വ്യത്യസ്തമായ ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഫ്രിംഗ് . രജിസ്റ്റര്‍ ചെയ്താല്‍  നിങ്ങള്‍ക്കും നിങ്ങളുടെ വിദേശ രാജ്യങ്ങളിലുള്ളതും നാട്ടിലുള്ളതുമായ സുഹൃത്തുക്കളുമായി വീഡിയോ വോയിസ്‌ കാള്‍ ചെയ്യാന്‍ സാധിക്കും .  രജിസ്റ്റര്‍ ചെയ്യുംബോള്‍ കിട്ടുന്ന യുസര്‍നൈം ഉപയോഗിച്ച് ഫ്രണ്ട്സിനെ  ആഡ് ചെയ്യാനും കഴിയും . മറ്റുള്ള സോഫ്റ്റ്‌വെയര്‍ പോലെ തന്നെ നിങ്ങളുടെ യാഹൂ , ഗൂഗിള്‍ , ഹോട്മെയില്‍ ,  തുടങ്ങിയ അക്കൌണ്ടുകളും ഇതിലൂടെ ഓപ്പണ്‍ ചെയ്യാന്‍ കഴിയും .                                                    ...

Tuesday, August 23, 2011

മൊബൈല്‍ 3G ഇന്റര്‍നെറ്റ്‌ ഫ്രീ കാള്‍

നിങ്ങളുടെ മൊബൈല്‍ ഫോണിലും കമ്പ്യൂട്ടറിലും  ഒരു പോലെ ഉപയോഗിക്കാവുന്ന ഒരു സോഫ്റ്റ്‌വെയര്‍ ആണ് ഞാന്‍ വിവരിക്കുന്നത് . ഇത്തരത്തില്‍ നിരവധി സോഫ്റ്റ്‌വെയര്‍ ഇന്ന് ലഭ്യമാണെങ്കിലും അതില്‍ നിന്നും വളരെ വ്യത്യസ്തമാണ് ഇത് .നിംബസ് എന്നാ ഈ സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് നിങ്ങളുടെ നിംബസ് സുഹൃത്തുക്കളുമായും ചാറ്റ് ചെയ്യാനും 3G വഴി മൊബൈല്‍ ഫോണില്‍ നിന്നും നിംബസ് സുഹൃത്തുക്കളുമായി കാള്‍ ചെയ്യാനും കഴിയും .കൂടാതെ നിങ്ങളുടെ ജിമെയില്‍ . യാഹൂ , വിന്‍ഡോസ്‌(ഹോട്മെയില്‍) , AIM /mobile me  ,myspace  ,ICQ  , hyves , ഫെയ്സ്ബൂക് ,ട്വിറ്റെര്‍ , തുടങ്ങിയ മറ്റു ചാറ്റിങ് അക്കൌണ്ടുകളും ഒരേ സമയം ഓപ്പണ്‍ ചെയ്യാനും കഴിയും . ഡൌണ്‍ലോഡ് ചെയ്യാന്‍...

Monday, July 4, 2011

ഡിസ്പോസിബിള്‍ ഇമെയില്‍

ചില വെബ്സൈറ്റുകളില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ ഇമെയില്‍ അഡ്രസ്‌ കൊടുക്കേണ്ട അവസ്ഥ വന്നിട്ടുണ്ടാകുമല്ലോ നിങ്ങള്ക്ക് , എന്നാല്‍ പിന്നീട് അവരുടെ ഓഫറുകളും പരസ്യങ്ങളുമായി ഒരുപാട് ചവറ് മെയില്‍ സഹിക്കേണ്ടിയും വന്നിട്ടുണ്ടാകും അല്ലെ . എന്നാല്‍ അതിനൊരു പോം വഴിയാണ് നിങ്ങള്ക്ക് ഞാന്‍ പരിച്ചയപെടുത്തുന്നത് . ഡിസ്പോസിബിള്‍ മെയില്‍ അഡ്രസ്‌ വെറും പത്തു മിനിറ്റ് ആയുസുള്ള മെയില്‍ അഡ്രസ്‌  http://10minutemail.com/  ഒരു തരത്തിലുള്ള രെജിസ്ട്രേഷനും ആവശ്യമില്ല . നിങ്ങള്‍ ഈ കാണുന്ന വെബ്സൈറ്റില്‍ ഒന്ന് വിസിറ്റ് ചെയ്‌താല്‍ മാത്രം മതി നിങ്ങള്‍ക്കുള്ള മെയില്‍ അഡ്രസ്‌ അവിടെ റെഡി ആയിട്ടുണ്ടാകും .എന്നാല്‍ ആയുസ് വെറും പത്തു മിനിറ്റ് ആണെന്ന കാര്യം മറക്കല്ലേ ......