Thursday, November 29, 2012

ഫെയ്സ്ബുക്ക് ഇനി സ്കൈപ്പിലും

ലോകത്താകമാനം 650 മില്ല്യണ്‍ ഉപയോക്താക്കളുള്ള സ്കൈപ്പ് പുതിയ വേര്‍ഷനുമായി രംഗത്തെത്തി .  ലോകമെമ്പാടുമുള്ള സ്കൈപ്പ്  ഉപയോക്താക്കള്‍ക്ക് ഇനി മുതല്‍ ഫെയ്സ്ബുക്ക് സുഹൃത്തുക്കളുമായി സ്കൈപ്പ് മെസ്സെഞ്ചേറില്‍ നിന്നു വീഡിയോ കാള്‍ ചെയ്യാനും , ഓഡിയോ കാള്‍ ചെയ്യാനും ഇതില്‍ കഴിയും , കൂടാതെ സുഹൃത്തുക്കളുടെ അപ്ഡേറ്റുകള്‍ കാണാനും ലൈക്കും കമ്മേന്‍റും ചെയ്യാനും കഴിയുന്ന  രീതിയില്‍ ഉള്ളതാണ് പുതിയ വേര്‍ഷന്‍ . വേര്‍ഷന്‍ 6.0.60.126 തീര്‍ച്ചയായും സ്കൈപ്പ് ഉപയോഗിയ്ക്കുന്ന എന്നാല്‍ ഫെയ്സ്ബുക്ക് ബ്ളോക്ക് ചെയ്ത ഒഫ്ഫീസുകളിലെ ആളുകള്‍ക്ക് ഒരു അനുഗ്രഹം തന്നെ ആയിരിയ്ക്കും .  ഈ വേര്‍ഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക...