Saturday, December 1, 2012

സാംസങ്ങിന്റെ ഗ്യാലക്സി s4 വരുന്നു

മൊബൈല്‍ ഫോണ്‍ രംഗത്ത് സാംസങ്ങിനെ മികച്ച സ്ഥാനത്തേക്ക് കൊണ്ട് വന്നത് ഗ്യാലക്‌സി ശ്രേണിയിലുള്ള ഫോണുകളായിരുന്നു. ഗ്യാലക്‌സി എസ് 2 ചരിത്ര വിജയം നേടിയപ്പോള്‍ സാംസങ്ങ് മൊബൈല്‍ ഫോണ്‍ രംഗത്ത് അവരുടെ ആധിപത്യം ഉറപ്പിക്കുന്ന കാഴ്ചയാണ് നാം കണ്ടത്. പിന്നാലേ വന്ന ടാബും എസ് 3 യും വില്‍പനയില്‍ വന്‍ മുന്നേറ്റം ആണ് കൈവരിച്ചത്. ഗ്യാലക്‌സി എസ് 3 വില്‍പന നവംബറില്‍ മൂന്ന് കോടി കടന്നിരുന്നു. നോട്ട് രണ്ട് വിപണിയിലിറങ്ങി രണ്ടുമാസത്തിനകം 50 ലക്ഷം എണ്ണം വിറ്റു. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ എസ് 3 ആപ്പിളിന്റെ ഐ ഫോണ്‍ 4 എസിനെ കടത്തിവെട്ടി. 1.8 കോടി എസ് 3 വിറ്റപ്പോള്‍ ഐ ഫോണ്‍ 1.62 കോടിയാണ് വിറ്റത്. എസ് 3യുടെ 4.8 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ സാംസങ്ങിനെ ജൂലൈ...