Friday, March 1, 2013

ഗ്യാലക്സി ഗ്രാന്റുമായി സാംസങ്



 ( മാര്‍ച്ച് ലക്കം ഇ മഷി  ഓണ്‍ലൈന്‍ മാസികയില്‍ വന്ന ലേഖനം )

മൊബൈല്‍ ഫോണ്‍ രംഗത്ത് സംസങ്ങിനെ മുന്‍പന്തിയിലേക്ക് എത്തിച്ചത് ഗ്യാലെക്സി ശ്രേണിയുള്ള ഫോണുകളായിരുന്നു , ഗ്യാലക്സിയുടെ പുതിയ ഫോണ്‍ ആയ ഗ്രാന്‍റ് ( i 9080 ) ആണ് നമ്മള്‍ പരിചയപ്പെടുന്നത് . മിനി സിം ഉപയോഗിക്കാവുന്ന ഈ ഫോണിന് 162 ഗ്രാം ആണ് ഭാരം .  വയര്‍ലെസ്സും ഹൈ സ്പീഡ് ബ്ലൂടൂത്തും ലഭിക്കുന്ന  ഈ ഫോണില്‍ 3G യില്‍ 21 Mbps വരെ ഡൌണ്‍ ലിങ്ക് വേഗതയും 5.76 Mbps വരെ അപ് ലിങ്ക് വേഗതയും കിട്ടുന്നു . 3264x2448 Pixel ഫോട്ടോയും 1080 Pixel  HD വീഡിയോയും റിക്കോര്‍ഡ് ചെയ്യാന്‍ സാധിക്കും .


സാംസങ് ഗ്യാലക്സി ഗ്രാന്‍റിന്‍റെ മറ്റു പ്രത്യേകതകള്‍ :

> അണ്ട്രോയിഡ് ജെല്ലിബീന്‍ ( v 4.1.2 )
> ഡ്യുവല്‍ കോര്‍ 1.2 GHz പ്രൊസസ്സര്‍
> 1 GB റാം
> 5 ഇഞ്ച് ഡിസ്പ്ലേ
> 8 മെഗാ പിക്സല്‍ റിയര്‍ ക്യാമറ
> 2 മെഗാ പിക്സല്‍ ഫ്രന്‍റ് ക്യാമറ
> ബാറ്ററി കപ്പാസിറ്റി 2100 mAh
> 8 GB ഇന്റേര്‍ണല്‍ ഫോണ്‍ മെമ്മറി ,  64 GB വരെ ഉള്ള എസ് ഡി കാര്ഡ്  സപ്പോര്‍ട്ട് ചെയ്യും

ഗ്രാന്‍റ് ഡ്യുവസ് ( i 9082 ) എന്ന പേരില്‍ ഡ്യുവല്‍ സിം മോഡല്‍ ജനുവരിയില്‍  വിപണിയിലെത്തിയിട്ടുണ്ട്  .

9 comments:

ഷാജു അത്താണിക്കല്‍ said...

നല്ല ഫോണാ ഇനി tenz വരുന്നുണ്ട്

Anonymous said...

വളരെ നന്നായിട്ടുണ്ട്.

aboothi:അബൂതി said...

ഈ മഷിയില്‍ വായിച്ചിരുന്നു.. അഭ്പ്രായം പറയാന്‍ ഇപ്പോഴാണ് താരമായത്..

aboothi:അബൂതി said...

ക്ഷമിക്കണം, അഭിപ്രായം പറഞില്ല.. ഉപകാരമുള്ള പോസ്റ്റാണ് കേട്ടോ..

© Mubi said...

പുതിയ അറിവുകള്‍...

ലംബൻ said...

ഇവന്മാര്‍ ഇങ്ങിനെ ദിവസം തോറും ഓരോന്ന് ഇറക്കിയാല്‍ കണ്ഫുഷന്‍ അടിച്ചു പണ്ടാരം അടങ്ങി പോകുമല്ലോ

Unknown said...

എനിക്ക് ഇപ്പോഴും ഇഷ്ട്ടം ഐഫോണ്‍ തന്നാ

Joselet Joseph said...

S3 വാങ്ങണോ അതോ ഗ്രാന്‍ഡ്‌ വാങ്ങണോ?

Unknown said...

ഫോണ്‍ കൊള്ളില്ലന്നാ ..പൊതുവേ ഉള്ള അഭിപ്രായം ..ചവറുപോലെ ഫോണുകള്‍ ഇറക്കി ..സംസന്ഗ് അതിനെ വില കളഞ്ഞു

Post a Comment