Tuesday, September 17, 2013

ഗൂഗിള്‍ ക്രോമില്‍ സേവ് ചെയ്ത പാസ്സ്‌വേര്‍ഡ്‌ കണ്ടു പിടിക്കാം

പല ആളുകളും പാസ്സ്‌വേര്‍ഡ്‌ മറന്നു പോയി , ഇനി അത് കിട്ടാന്‍ വല്ല വഴിയും ഉണ്ടോ എന്ന് ചോദിച്ചു എന്നെ സമീപിക്കാറുണ്ട് , അവര്‍ക്ക് വേണ്ടി ഇതാ ഒരു വഴി .. ഗൂഗിള്‍ ക്രോമില്‍ സേവ് ചെയ്ത പാസ്സ്‌വേര്‍ഡ്‌ കണ്ടു പിടിക്കാനുള്ള വഴിയാണ് ഇത് . ആദ്യമായി ക്രോം ബ്രൌസറില്‍ Settings എടുക്കുക . ശേഷം Show advanced Settings എന്നതില്‍ ക്ലിക്ക് ചെയ്യുക . Manage saved Passwords എന്നതില്‍ ക്ലിക്ക് ചെയ്യുക . അപ്പോള്‍ തുറന്നു വരുന്ന വിന്‍ഡോയില്‍ നിങ്ങളുടെ സേവ് ചെയ്യപ്പെട്ട അക്കൗണ്ടുകളുംഅവയുടെ യൂസര്‍നെയിമും വരും . പാസ്സ്‌വേര്‍ഡ്‌ കാണാന്‍ ആവശ്യമുള്ളതില്‍ ക്ലിക്ക് ചെയ്‌താല്‍ കോളത്തിനുള്ളില്‍ Show എന്ന് തെളിഞ്ഞു വരും , അതില്‍ ക്ലിക്ക് ചെയ്‌താല്‍ മതി...

Tuesday, September 10, 2013

ഇന്റര്‍നെറ്റ്‌ ബ്രൌസറില്‍ പരസ്യങ്ങളെ ബ്ലോക്ക്‌ ചെയ്യാം

ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുമ്പോള്‍ പല സൈറ്റുകളിലും പരസ്യം കാണാറുണ്ട് , ഫെയ്സ്ബുക്കിലും യൂടൂബില്‍ വരെ ഇപ്പോള്‍ പരസ്യങ്ങള്‍ വിഡിയോ ആയും ടെക്സ്റ്റ്‌ ആയും കാണാറുണ്ട് .. അത് എങ്ങനെ ഒഴിവാക്കാം എന്നാണു ഈ പോസ്റ്റില്‍ എഴുതുന്നത് . ഗൂഗിള്‍ ക്രോം , മോസില്ല , ഒപേര , ഇന്റര്‍നെറ്റ്‌ എക്സ്പ്ലോറര്‍ എന്നീ ബ്രൌസറുകളില്‍ ഈ എക്സ്ടെന്‍ഷന്‍ ആഡ് ചെയ്യാവുന്നതാണ് . 1 . ഗൂഗിള്‍ ക്രോം -------------------- നിങ്ങള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവരാണെങ്കില്‍ ഇവിടെ  ക്ലിക്ക് ചെയ്തു എക്സ്ടെന്‍ഷന്‍ ആഡ് ചെയ്യുക . 2 . ഒപേര ------------ ഒപേരയിലേക്ക് ആഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ശേഷം വരുന്ന പേജില്‍ Add to opera എന്നതില്‍...