Friday, February 22, 2013

4999 രൂപക്ക് ഡബിള്‍ സിം അണ്ട്രോയിഡ് ഫോണ്‍

ഇന്‍റര്‍നെറ്റ് റൂട്ടര്‍ , മോഡം എന്നിവ വില്പന കൊണ്ട് ലോകത്താകമാനം അറിയപ്പെടുന്ന കമ്പനിയായ Huawei നിര്‍മിച്ച വില കുറഞ്ഞ വിഭാഗത്തില്‍ പെടുന്ന ഫോണ്‍ ആണ് Ascend Y 210 . 3ജി യും വയര്‍ലെസ്സും ബ്ലൂടൂത്തും സപ്പോര്‍ട്ട് ചെയ്യുന്ന ഈ ഫുള്‍ ടച്ച് സ്ക്രീന്‍ ഫോണിന് 120 ഗ്രാം ഭാരം ആണുള്ളത് . 3G യില്‍ 7.2 Mbps ഡൌണ്‍ ലിങ്ക് സ്പീഡ് ലഭിക്കുന്ന ഈ ഫോണ്‍ ബൂട്ട് ചെയ്യാന്‍ 5 സെക്കന്‍ഡ് മതിയാവും . വൈഫൈ ഹോട്സ്പോട്ട് ആയും ഈ ഫോണ്‍ ഉപയോഗിക്കാം .  Huawei Ascend Y 210 ന്റെ സവിഷേശതകള്‍ : > അണ്ട്രോയിഡ്  ജിഞ്ചര്‍ബ്രെഡ് ( v 2.3 ) > 1 GHz ARM Cortex A5 പ്രൊസസ്സര്‍ > 256 MB റാം > 3.5 ഇഞ്ച് ഡിസ്പ്ലേ ( 320x480 ) > 2 മെഗാ പിക്സല്‍ റിയര്‍...

Sunday, February 17, 2013

എങ്ങനെ സ്ക്രീന്‍ ഷോട്ട് എടുക്കാം

കമ്പ്യൂട്ടറില്‍ എങ്ങനെയാണ് സ്ക്രീന്‍ ഷോട്ട് എടുക്കുന്നത് എന്നു നോക്കാം . ഇതൊരു പുതിയ അറിവില്ല , എന്നാല്‍ അറിയാത്തവര്‍ക്ക് വേണ്ടി മാത്രം പോസ്റ്റ് ചെയ്യുന്നു . 1. പ്രിന്‍റ് സ്ക്രീന്‍ വഴി  സ്ക്രീന്‍ ഷോട്ട് എടുക്കേണ്ട സ്ക്രീനില്‍ കീബോര്‍ഡില്‍ ഉള്ള PrntScr ബട്ടണ്‍ ക്ലിക്ക് ചെയ്യുക . ശേഷം START ബട്ടണ്‍ അടിച്ചു All Programs > Accessories > Paint ഓപണ്‍ ചെയ്യുക . അതിലേക്ക് പേസ്റ്റ് ചെയ്യുക , പേസ്റ്റ് ചെയ്യാന്‍ Ctrl+V ക്ലിക്ക് ചെയ്യാം അല്ലെങ്കില്‍ ഓപ്ഷന്‍ അടിച്ചു Paste എന്നതില്‍ ക്ലിക്ക് ചെയ്യാം അതുമല്ലെങ്കില്‍ താഴെ ചിത്രത്തില്‍ കാണുന്ന പോലെ Paste എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്തു താഴെ വരുന്ന Paste എന്നതില്‍ ക്ലിക്ക് ചെയ്യാം...

Thursday, February 7, 2013

ഹ്വാവേയുടെ വയര്‍ലെസ്സ് മോഡെം റൂട്ടര്‍

(ഫെബ്രുവരി ലക്കം ഇ മഷി  ഓണ്‍ലൈന്‍ മാസികയില്‍ വന്ന ലേഖനം ) ലോകത്തെ ഏറ്റവും വലിയ ടെലികമ്മ്യൂണിക്കേഷന്‍ നിര്‍മ്മാണ കമ്പനിയായ ഹ്വാവേ യു എസ് ബി മോഡെം , വയര്‍ലെസ്സ് മോഡെം , മൊബൈല്‍ ഫോണുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങള്‍ പുറത്തിറക്കുന്നുണ്ട് . മിക്ക രാജ്യങ്ങളിലേയും ടെലികോം കമ്പനികളും  ഈ ഉപകരണങ്ങള്‍ വാങ്ങി അവരുടെ ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുണ്ട് .              ഹ്വാവേ കമ്പനി പുറത്തിറക്കിയ വയര്‍ലെസ്സ് മോഡെം റൂട്ടര്‍ ബി 683 നെ പറ്റിയാണ് ഇവിടെ വിവരിക്കുന്നത് .ത്രീ ജി HSPA + ല്‍  ( High Speed ​​Packet Access Plus) 28.8 Mbit/s ഡൌണ്‍ലിങ്ക് സ്പീഡും 5.76 Mbit/s അപ് ലിങ്ക് ്പീഡും  വരെ കിട്ടുന്ന...